English हिंदी

Blog

WhatsApp Image 2020-06-24 at 5.28.05 PM

Web Desk

ഡല്‍ഹി: രാജ്യത്തെ 1540 സഹകരണ ബാങ്കുകള്‍ ഇനി മുതല്‍ റിസര്‍വ്വ് ബാങ്കിന്‍റെ നിയന്ത്രണത്തിൻ കീഴില്‍. സഹകരണ ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടു വരുന്നതിനുളള ഓര്‍ഡിനസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഓര്‍ഡിനൻസ് രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ പ്രാബല്യത്തില്‍ വരും. ഇതോടെ നിയന്ത്രണാധികാരം പൂര്‍ണമായും റിസര്‍വ്വ് ബാങ്കിനായിരിക്കും.

Also read:  ബെയർസ്റ്റോമിൽ തകർന്ന് പഞ്ചാബ്; ഹൈദരാബാദിന്റെ ജയം 69 റൺസിന്

നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനാണ് നടപടിയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറ‍ഞ്ഞു. കൂടാതെ ഓണ്‍ലെെൻ സൗകര്യമടക്കമുളള സേവനങ്ങളും നിക്ഷേപകര്‍ക്ക് ഉറപ്പു വരുത്തും.
ഇതുവഴി 1482 അര്‍ബൻ ബാങ്കുകള്‍, 587 മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവ ആര്‍ബിഐയ്ക്ക് കീഴിലാകും. സഹകരണ ബാങ്കുകളില്‍ 8. 6 കോടിയലധികം നിക്ഷേപകരാണുളളത്. ഈ നിക്ഷേപകരില്‍ നിന്നും 4.84 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുളളത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചെങ്കിലും കൊവി‍ഡ് മൂലം അത് പാസാക്കാൻ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഓര്‍ഡിനൻസ് കൊണ്ടു വരുന്നത്. കൂടാതെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 50,000 രൂപയില്‍ താഴെയുള്ള മുദ്ര വായ്പകള്‍ക്ക് രണ്ടുശതമാനം പലിശയിളവ് നല്‍കാനുള്ള തീരുമാനത്തിനും കേന്ദ്രമന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.