തനിക്കെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നും ദിലീ പ് ഹരജിയില്‍ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും ബാലചന്ദ്രകു മാറുമാ യി ഗൂഢാലോചന നടത്തിയതായും ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റെയും അറിവോടെയായിരുന്നു ഇതെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതി യില്‍ ഹര്‍ജി നല്‍കി. ആരോപണങ്ങള്‍ കെട്ടിച്ചമച്ച താണെന്നും തെളിവുകളി ല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
തനിക്കെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന സിബിഐ അ ന്വേഷിക്കണമെന്നും ദിലീ പ് ഹരജിയില്‍ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗ സ്ഥനായ ബൈജു പൗലോസും ബാലചന്ദ്രകുമാറുമാ യി ഗൂഢാലോചന നടത്തി യതായും ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റെയും അ റിവോടെയായിരുന്നു ഇതെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. കേസ് റദ്ദാക്കിയി ല്ലെങ്കില്‍ അന്വേഷ ണം സിബിഐക്ക് വിടണമെന്നുമാണ് ദിലിപിന്റെ ആവശ്യം.
നേരത്തെ ദിലീപ് അടക്കമുള്ള 5 പ്രതികള്‍ക്ക് വധഗൂഢാലോചനക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ജാ മ്യം നല്‍കിയിരുന്നു. ജാമ്യഹര്‍ജിയില്‍ തന്നെ ഈ കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ബാലചന്ദ്ര കുമാറും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും മൂന്നു മാസമായി തനിക്കെതി രെ ഗൂഢാലോചന നടത്തി, ഇതിനു പിന്നാലെയാണ് ബാലചന്ദ്രകു മാര്‍ മാധ്യമങ്ങള്‍ക്കു അഭിമുഖം നല്‍ കിയതെന്നും കെട്ടിച്ചമച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. എ ഡിജിപി ശ്രീജിത്തിന് തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ദലീപ് ഹരജിയില്‍ വ്യക്തമാ ക്കി. അഭിഭാഷകന്‍ ബി രാമന്‍ പിള്ള മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.