വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജോമോനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ജോമോന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കും
പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെ ടുത്തി. ജോമോനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ജോമോന്റെ ലൈസന്‍സ് മോ ട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കും.
ഇന്നലെ വൈകീട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിച്ച ജോമോനെ കൊല്ലം ചവറയില്‍ വെച്ചാണ് പൊലിസ് പിടികൂടിയത്. ബുധനാഴ്ച രാത്രി അപകടത്തിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ ജോമോന്‍ അവിടെനിന്ന് മുങ്ങുകയായിരുന്നു.
വടക്കഞ്ചേരി അപകടത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഗതാഗതമന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. അപകട കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണെ ന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടതുവ ശത്തുകൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പുലര്‍ച്ചെ വേളാങ്കണ്ണി യാത്ര ക ഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവര്‍ രാത്രി വീണ്ടും വാഹനമോടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.