വടക്കഞ്ചേരി അപകടം നടന്നതിന് പിന്നാലെ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പിടിയില്‍. കൊല്ലം ചവറയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്ത പുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിടി കൂടിയത്.
കൊല്ലം: വടക്കഞ്ചേരി അപകടം നടന്നതിന് പിന്നാലെ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോ മോന്‍ പിടിയില്‍. കൊല്ലം ചവറയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. അപകടത്തില്‍ നിസ്സാര പരു ക്കേറ്റ് ചികിത്സ തേടിയ ഇയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് നട ത്തിയ അന്വേഷണത്തിലാണ് ജോമോന്‍ പിടിയിലായത്.
അപകടത്തിന് പിന്നാലെ ഇയാള്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കടക്കാനായിരുന്നു ശ്രമം. അഭിഭാഷകനെ കാണാനായി കാറില്‍ പോ കുമ്പോഴാണ് ഇയാള്‍ പൊലീസിന്റെ വലയിലായത്.ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേ രെയും പൊലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. എറണാകുളം കോട്ടയം സ്വദേശികളാണ് ഇരുവ രും. ഇയാളെ ചവറ പൊലീസ് ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി വടക്കഞ്ചേരി പൊ ലീസിന് കൈമാറും.
അതിനിടെ, ജോമോന് എതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് വടക്കഞ്ചേരി പൊലീസ് കേസെടു ത്തു. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തി. കേസ് അന്വേഷ ത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആലത്തൂര്‍ ഡിവൈഎസ്പി അന്വേഷണത്തിന് നേ തൃത്വം നല്‍കുമെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു.
വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്തിന് സമീപം സ്‌കൂളില്‍ നിന്നു വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികള ടക്കം ഒന്‍പത് പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്. മരി ച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളാണ്. ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാ രും അപകടത്തില്‍ മരിച്ചു. 41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു വി നോദയാത്രാ സം ഘം.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേ ലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നു വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെ ട്ടത്. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോകുകയായിരുന്നു. കൊട്ടാരക്കര- കോയമ്പത്തൂര്‍ സൂപ്പര്‍ ഫാ സ്റ്റ് ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്.











