വാഹനം തട്ടിയ കേസില്‍ വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. കല്ലേ രി സ്വദേശി സജീവന്‍ (45) ആണ് മരിച്ചത്. സജീവന്റേത് ലോക്കപ്പ് മര്‍ദനമാണെന്ന് ആ രോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി
കോഴിക്കോട് : വാഹനം തട്ടിയ കേസില്‍ വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ക ല്ലേരി സ്വദേശി സജീവന്‍ (45) ആണ് മരിച്ചത്. സജീവന്റേത് ലോക്കപ്പ് മര്‍ ദനമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
സജീവന്റെ വാഹനം മറ്റൊരു വാഹനത്തിന്റെ പിന്നില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തു ടര്‍ന്ന് ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെ യ്ത് വിട്ടയച്ച ശേഷം ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. വടകര സ്റ്റേഷന്‍ വളപ്പില്‍ തന്നെയാണ് ഇയാള്‍ കുഴഞ്ഞുവീണത്. സ്റ്റേ ഷന്‍ വളപ്പില്‍ വീണുകിടക്കുന്നത് ശ്രദ്ധ യില്‍പ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തി ച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇയാളുടെ മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്ക ല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എന്നാല്‍ സജീവനെ കസ്റ്റഡിയിലെടുത്ത ഉടന്‍ തന്നെ വിട്ടയച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാ ല്‍ പൊലീസ് കസ്റ്റഡിയിലെടുത്തയുടന്‍ തനിക്ക് നെഞ്ചുവേദനയെടു ക്കുന്നുവെന്ന് സജീവന്‍ തന്നെ പൊലീസിനോട് പല പ്രാവശ്യം പറഞ്ഞിരുന്നെന്ന് സജീവനൊപ്പമുണ്ടായിരുന്ന ആളുകള്‍ പറ ഞ്ഞു.











