ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കും. ഭക്ഷണത്തിനോ സാധനങ്ങള്‍ക്കോ പ്രയാസം ഉണ്ടാകില്ല. ആശാവര്‍ക്കര്‍മാര്‍ അവശ്യ മരുന്നുകള്‍ എത്തിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമയോചിത തീരുമാനങ്ങള്‍ എടുക്കാമെന്നും തോമസ് ഐസക്
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ എന്നുകേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് ധനമന്ത്രി തോമസ് ഐസക്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശ നമാക്കിയേ തീരൂ. ഈ സാഹചര്യത്തില്‍ എല്ലാ ആവശ്യസാധനങ്ങളും ലഭ്യമാക്കുമെന്നും സാധനങ്ങ ള്‍ വാങ്ങാന്‍ സമയം അനുവദിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കും. ഭക്ഷണത്തിനോ സാധനങ്ങള്‍ക്കോ പ്ര യാസം ഉണ്ടാകില്ല. ആശാവര്‍ക്കര്‍മാര്‍ അവശ്യ മരുന്നുകള്‍ എത്തിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമയോചിത തീരുമാനങ്ങള്‍ എടുക്കാമെന്നും തോമസ് ഐസക് വ്യക്തമാക്കി.
കഴിഞ്ഞ ലോക്ക് ഡൗണിനുണ്ടായിരുന്നത് പോലെ അവശ്യ സേവനങ്ങള്‍ക്ക് ഇളവുണ്ടാകും. പാല്‍ വിതരണം, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് പ്രത്യേക ഇളവുകള്‍ ഉണ്ടാകും. പ്രവര്‍ത്തന സമയവും മറ്റ് നിര്‍ദേശങ്ങളും സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് വൈകിട്ടോടെ സര്‍ക്കാര്‍ പുറത്തിറക്കും.











