ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം ലോകായുക്തക്ക് നല്‍കാനാവില്ലെന്ന് സംസ്ഥാ ന സര്‍ക്കാര്‍. ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമി ല്ലെന്നും സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ മറുപടിയില്‍ വ്യക്തമാ ക്കി
തിരുവനന്തപുരം: ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം ലോകായുക്തക്ക് നല്‍കാനാവില്ലെന്ന് സംസ്ഥാ ന സര്‍ക്കാര്‍. ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ നിയമിച്ച മന്ത്രിസഭയുടെ കാലാവധി അവസാനിപ്പിക്കാന്‍ ലോകായുക്തക്ക് കഴിയില്ലെന്നും സര് ക്കാര് ചൂണ്ടിക്കാട്ടി. ലോകായുക്ത നിയമഭേദഗതി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് ഗവര്‍ണര്‍ ഇടപെ ടുകയും സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു. എജിയുടെ നിയമോപദേശം ഗവര്‍ണര്‍ക്ക് കൈമാറുകയും ചെ യ്തു.
1986ലെ ബാലകൃഷ്ണപിള്ള-കെ സി ചാണ്ടി കേസിലെ ഹൈക്കോടതി വിധി എടുത്തു കാട്ടിയ സര് ക്കാര്, ഈ വിധി നിലവിലുണ്ടെന്നും വ്യക്തമാക്കി. ഗവര്‍ണര്‍ നിയമിച്ച ഒരു മന്ത്രിക്കെതിരെ റിട്ട് ഓഫ് ക്വോ വാറന്റോ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ഹൈക്കോടതിക്ക് ഇല്ലാത്ത എന്ത് അധികാരമാണ് ലോകയുക്തക്ക് നല്‍കേണ്ട തെന്നും സര്‍ക്കാര്‍ ചോദിക്കുന്നു.
മന്ത്രിസഭ അംഗീകരിച്ച ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുത് എന്ന് പ്രതിപ ക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഗവര് ണര് ഒപ്പുവയ്ക്കുന്നതോടെ ലോകാ യുക്തയുടെ അധികാരം സര്‍ക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇത് ലോകായുക്താ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും എന്നായിരു ന്നു വിമര്‍ശനം. അതിനാല്‍ നിയമ ഭേദഹതി രാഷ്ട്രപതിയുടെ അംഗീകാ രത്തിന് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാനത്തിന്റെ വിഷയ മാണ് ഇതില്‍ ഭേദഗതി നടപ്പിലാക്കാന്‍ രാഷ്ട്രപതിയുടെ അനുമതി വേണ്ട എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.











