ലോകായുക്ത നിയമ ഭേദഗതിക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രി മാര്‍. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ ന്ന മന്ത്രിസഭാ യോ ഗത്തിലാണ് സിപിഐ മന്ത്രിമാര്‍ വിമര്‍ശനം അറിയിച്ചത്.
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ ന്ന മന്ത്രിസഭാ യോഗത്തിലാണ് സിപി ഐ മന്ത്രിമാര്‍ വിമര്‍ശനം അറിയിച്ചത്. നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഓര്‍ഡിനന്‍സ് കൊണ്ടു വന്നത് ശരിയായി ല്ലെന്നും മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
മുന്നറിയിപ്പില്ലാതെ ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടു വന്നതോടെ ഭേദഗതിയെക്കുറിച്ച് പഠിക്കാനോ രാഷ്ട്രീയ ചര്‍ച്ച നട ത്താനോ അവസരം കിട്ടിയില്ലെന്ന് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പരാ തിപ്പെട്ടു.എന്നാല്‍ മന്ത്രിസഭാ അജന്‍ഡ നിശ്ചയിക്കുന്ന ക്യാബിനറ്റ് നോട്ട് നേരത്തെ തന്നെ നല്‍കിയിരു ന്നുവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ക്യാബിനറ്റ് നോട്ടില്‍ നിന്നും ഇക്കാര്യം സിപിഐ മന്ത്രിമാര്‍ അറി യുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ടാവും എന്നാണ് കരുതിയതെന്നും അദ്ദേഹം വിശദീകരി ച്ചു.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ നേരത്തെ തന്നെ സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് വി രുദ്ധമായ നിലപാട് ആയിരുന്നു സിപിഐ സ്വീകരിച്ചത്. ലോകായുക്ത നിയ മഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ട സാഹചര്യത്തിലും സി പിഐ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ പ്രതികരണം. ഓര്‍ഡി നന്‍സി ല്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കാനം രാ ജേന്ദ്രനും അതൃപ്തി വ്യക്തമാക്കിയിരു ന്നു. ഇകെ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മൂലനിയമത്തെ ഇല്ലാ താക്കുന്ന നിയമ ഭേദഗതി ഭരണഘടന വിരുദ്ധമെന്നായിരുന്നു വിഷയത്തില്‍ നേരത്തെ പ്രതികരിച്ച സി പിഐ അസിസ്റ്റന്‍ഡ് സെക്രട്ടറി പ്രകാ ശ് ബാബു വ്യക്തമാക്കിയത്.
ലോകയുക്ത ഓര്‍ഡിനന്‍സ് ഭരണ ഘടനാ വിരുദ്ധമാണെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തെ അറിയിച്ചു. ലോകായുക്ത ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.