കേരളത്തിലും താമര വിരിയുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് നിന്ന് കോണ്‍ഗ്രസും ലോകത്ത് നിന്ന് കമ്യൂണിസവും ഇല്ലാതാകുന്നു. കേരളത്തില്‍ ഇനി ഭാവി ബിജെപി ക്കാണെന്നും അമിത് ഷാ പറഞ്ഞു. പട്ടികജാതി വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.
തിരുവനന്തപുരം : കേരളത്തിലും താമര വിരിയുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അ മിത് ഷാ. രാജ്യത്ത് നിന്ന് കോണ്‍ഗ്രസും ലോകത്ത് നിന്ന് കമ്യൂണി സ വും ഇല്ലാതാകുന്നു. കേരളത്തി ല്‍ ഇനി ഭാവി ബിജെപിക്കാണെന്നും അമിത് ഷാ പറഞ്ഞു. തിരുവനന്തപുത്ത് ബിജെപി പട്ടികജാതി മോര്‍ച്ച സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.
ലോകത്ത് നിന്ന് കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണ്. ഭാരതത്തില്‍ ഭാവി ഉള്ളത് ബിജെപിക്ക് മാ ത്രമാണ്. എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ദരിദ്രര്‍ക്ക് വേണ്ടിയാണ്. ബിജെപി ഭൂ രിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ പ്രസിഡന്റായി പട്ടികജാതിയിലുള്ള രാംനാഥ് കോ വിന്ദിനെ തിരഞ്ഞെടുത്തു. രണ്ടാമത് അവസരം കിട്ടിയപ്പോള്‍ പട്ടിക വര്‍ഗത്തില്‍ നിന്നുള്ള വനിത യെയാണ് തിരഞ്ഞെടുത്തത്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂ എന്നാണ് മോദിജി വിശ്വസിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന്റെ മണ്ണില്‍ ചെന്ന് മറുപടി നല്‍കിയത് ബിജെപി സര്‍ക്കാ റാണ്. കോണ്‍ഗ്രസ് കാലത്ത് ഒരിക്കലും അങ്ങനെ മറുപടി നല്‍കിയിരുന്നില്ല. കശ്മീരില്‍ പ്രത്യേക അവകാശം ഇല്ലാതാക്കി മാറ്റിയത് ബിജെപിയാണ്. മോദി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക ശക്തി യാക്കി വളര്‍ത്തികൊണ്ടിരിക്കുകയാണ്. കേരളവും മോദിജിയുടെ യാത്രക്ക് ഒപ്പം ചേരണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ തട്ടി യെടുത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.