അനിമേഷന്‍ ചിത്രം ലൈറ്റ് ഇയേഴ്‌സിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല.
കുവൈത്ത് സിറ്റി : ഡിസ്‌നി ഫിലിംസ് നിര്‍മിച്ച അനിമേഷന്‍ ഫിലിം ലൈറ്റ് ഇയര്‍
വിവാദത്തില്‍. യുഎഇയ്ക്കു പിന്നാലെ കുവൈത്തും ചിത്രത്തിന് അനുമതി നിഷേധിച്ചു,
സ്വവര്‍ഗാനുരാഗികളുടെ ചുംബനരംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ചിത്രത്തിന് വിലക്ക് ലഭിക്കാന് കാരണമെന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
ദൃശ്യമാധ്യമ ഉള്ളടക്കം സംബന്ധിച്ച രാജ്യത്തിന്റെ നിബന്ധനകളും മാനദണ്ഡങ്ങളും ലംഘിക്കുന്നതാണ് ചിത്രമെന്ന് യുഇഇ മീഡിയ റെഗുലേറ്ററി അഥോറിറ്റി പറഞ്ഞിരുന്നു.
ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങള്‍ ചിത്രത്തിന്റെ നിര്‍മാതാക്കാളോട് വിവാദപരമായ രംഗങ്ങള്‍ ഒഴിവാക്കാനും പ്രദര്‍ശനാനുമതി നേടാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളാണ് ഈ ചിത്രം രക്ഷിതാക്കളോടൊപ്പം കാണുന്നത്. ചിത്രത്തിലെ രണ്ട് സീനുകള്‍ ഒഴിവാക്കേണ്ടതാണ് ഇന്തോനേഷ്യ ആവശ്യപ്പെട്ടു. അതേസമയം, അയല്‍ രാജ്യമായ മലേഷ്യ ചിത്രം നിരോധിച്ചിട്ടുണ്ട്,
സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍ ഖത്തര്‍ എന്നീ രാജ്യങ്ങളും ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടുണ്ട്.











