സ്‌കൂളുകളില്‍ ലിംഗസമത്വ യൂണിഫോമിന്റെ കാര്യത്തില്‍ സര്‍ക്കാറിന് നിര്‍ബന്ധബു ദ്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ഡ്രസ് കോഡ് അടിച്ചേല്‍പ്പി ക്കില്ല. പൊതുസ്വീകാര്യവും വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദവുമായിരിക്കണം യൂണി ഫോം എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി
തിരുവനന്തപുരം : സ്‌കൂളുകളില്‍ ലിംഗസമത്വ യൂണിഫോമിന്റെ കാര്യത്തില്‍ സര്‍ക്കാറിന് നിര്‍ബന്ധ ബുദ്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ഡ്രസ് കോ ഡ് അടിച്ചേല്‍പ്പിക്കില്ല. പൊതു സ്വീകാര്യവും വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദവുമായിരിക്കണം യൂണിഫോം എന്നാണ് സര്‍ക്കാര്‍ നിലപാ ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ നടപ്പാക്കിയ സ്‌കൂളിലൊന്നിലും പരാതി ലഭിച്ചിട്ടില്ല. യൂണിഫോമിന്റെ കാര്യത്തില്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
സൗകര്യമുള്ള സ്‌കൂളുകളെ മിക്സഡ് സ്‌കൂളുകളാക്കി മാറ്റും. ഇതിന് സ്‌കൂള്‍ അധികൃതര്‍ അപേക്ഷ നല്‍ കണം. സ്‌കൂള്‍ അധികൃതരും പിടിഎ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. അടിസ്ഥാന സൗകര്യങ്ങള്‍, തൊട്ടടുത്തുള്ള സ്‌കൂളിനെ ബാധിക്കില്ല എന്നീ ഘട കങ്ങള്‍ മുന്‍നിര്‍ത്തി യാണ് അപേക്ഷ പരിഗണിക്കുക. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യമായ പ രിശോധനകള്‍ നടത്തിയ ശേഷം സൗകര്യമുള്ള സ്‌കൂളുകള്‍ക്ക് മിക്സഡ് സ്‌കൂള്‍ പദ വി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പ്ലസ്വണ്‍ ക്ലാസുകള്‍ 25ന് ആരംഭിക്കും: മന്ത്രി
സംസ്ഥാനത്ത് പ്ലസ്വണ്‍ ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് അഞ്ചിന് തുടങ്ങി പ ത്തിന് വൈകിട്ട് പൂര്‍ത്തീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 15 മുതല്‍ 17വരെ രണ്ടാം ഘട്ട അലോട്ട്മെന്റ് നട ക്കും. അവസാന അലോട്ട്മെന്റ് ആഗസ്റ്റ് 22ന് നടക്കും. ആഗസ്റ്റ് 24ന് പ്രവേശനം പൂര്‍ത്തീകരിക്കും. ഈ മാസം 25ന് ക്ലാ സുകള്‍ ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധ്യാപക സംഘടനകളു മായി നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്.
സ്‌കൂളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് പൂര്‍ണമായും വിലക്കി. കുട്ടികളുടെ ആ രോഗ്യം മുന്‍നിര്‍ത്തിയാണ് തീരുമാനം. അമിത ഫോണ്‍ ഉപയോഗം കു ട്ടികളില്‍ പെരുമാറ്റ വൈകല്ല്യ മുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട് നടക്കും. സംസ്ഥാന കായിക മേള തിരുവനന്തപുരത്തും ശാസ്ത്രമേള എറണാകുളത്തും നടക്കും.