ഫ്‌ളാറ്റുകള്‍ കേന്ദ്രീ കരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാ ണ് എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്
കൊച്ചി : വന്‍ ലഹരിമരുന്ന് സംഘം കൊച്ചിയില്‍ അറസ്റ്റില്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഒരു കോടി രൂപ വില മതിക്കുന്ന മുന്തിയ ഇനം ലഹരിമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി, ലഹരിഗുളികകള്‍ എന്നിവ പിടികൂടി. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹ രി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണ് എക്‌സൈസിന്റെയും കസ്റ്റം സ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്.
കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്ന് 90 ഗ്രാം എംഡിഎംഎ. സംഘം ലഹരി കടത്തിന് ഉപയോഗിച്ചിരുന്ന ഐ-20 കാറും മൂന്ന് വിദേശ ഇനം നായ്ക്കളെയും എക് സൈസ് പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്, ഷംന, കാസര്‍ കോട് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ് ഫൈസല്‍, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, തൈബ എന്നിവരാണ് പിടിയിലായത്.
ലഹരിക്കടത്തിന് ആഢംബരകാറിലെ വിദേശ ഇനം നായ്ക്കള്‍ മറയാക്കി ചെന്നൈയില്‍ നിന്നാണ് ല ഹരിമരുന്ന് ഇവര്‍ കൊണ്ടുവന്നിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പൊലിസിന് സംശയം തോന്നാതിരിക്കാന്‍ സ്ത്രീകളെ ക്യാരിയര്‍മാരാക്കി ചെന്നൈയില്‍ നിന്ന് ആഢംബര കാറു കളില്‍ കുടുംബസമേതമാണ് സംഘം ലഹരികടത്തിയിരുന്നത്. വിദേശ ഇനം നായ്ക്കളെ കൊണ്ടുവ രുന്നുവെന്ന് പറഞ്ഞാണ് ചെക്‌പോസ്റ്റുകളില്‍ അധികൃതരെ കബളിപ്പിച്ചിരുന്നത്.
ചെക്‌പോസ്റ്റുകളിലെല്ലാം വ്യാപകമായി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഒരു കോടി രൂപയുടെ ലഹ രിമരുന്ന് ഇവര്‍ കടത്തിക്കൊണ്ടുവന്നതെന്നും ഇതിന് മുമ്പും ഇവര്‍ ഇത്തരത്തില്‍ ലഹരി കടത്തി യിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിച്ച് വരികയാണെ ന്നും സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെ ന്റ് സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും അറിയിച്ചു.