ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ ഡര്‍ നദീം അബ്റാര്‍ കൊല്ലപ്പെട്ടു. ലഷ്‌ക്ക റിന്റെ സുപ്രധാന നേതാക്കളിലൊരാളായ അ ബ്റാററും ഒരു പാകി സ്താന്‍ ഭീകരനുമാണ് കൊല്ലപ്പെട്ടത്
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ നദീം അബ്റാര്‍ കൊല്ലപ്പെട്ടു. ലഷ്‌ക്ക റിന്റെ സുപ്രധാന നേതാക്കളിലൊരാളായ അബ്റാററും ഒരു പാകിസ്താന്‍ ഭീകരനുമാണ് കൊല്ലപ്പെട്ടത്. അബ്റാര്‍ കഴിഞ്ഞ ദിവസം സു രക്ഷാ സേനയുടെ പിടിയിലായിരുന്നു. അദ്ദേഹത്തേയുംകൊണ്ട് സുരക്ഷാ സേന ആയുധ ങ്ങള്‍ കണ്ടെടുക്കാന്‍ പോകുമ്പോള്‍ കൂട്ടാളി വെടിയുതിര്‍ക്കു കയായിരുന്നു. തുടര്‍ന്നുണ്ടാ യ ഏറ്റുമുട്ടലിലാണ് അബ്റാര്‍ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ സേന അറിയിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോ ഗ സ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
ശ്രീനഗറിലെ മലൂറ പരിംപോരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അബ്രാര്‍ കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യ ലില്‍ ഒരു വീട്ടില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചതായി അബ്രാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ തെരച്ചി ലിനായി എത്തിയതായിരുന്നു സുരക്ഷ സേന. അബ്രാറുമായി സംഘം വീടിനകത്തേക്ക് പ്രവേശിച്ച പ്പോള്‍ ഒളിച്ചിരുന്ന ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു.
ദേശീയ പാതയില്‍ ശക്തമായ വാഹന പരിശോധനയ്ക്കിടെയാണ് യാദൃശ്ചികമായി ലഷ്‌ക്കര്‍ നേതാവി നെ പിടികൂടിയത്. സീറ്റിനടിയില്‍ നിന്നും ഗ്രനേഡ് എടുക്കാന്‍ ബസ്സിലെ മുന്‍സീറ്റിലിരുന്ന അബ്റാ ര്‍ എന്ന ലഷ്‌കര്‍ കമാന്റര്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതേ വാഹനത്തില്‍ സാധാരണ വേഷ ത്തിലിരുന്ന സുരക്ഷാ സൈനികര്‍ ഇയാളെ പുറകില്‍ നിന്ന് കടന്നുപിടിക്കുകയും വാഹനത്തിന്റെ ഡ്രൈവറെ അടക്കം പിടികൂടുകയും ചെയ്തു.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇവരുടെ കേന്ദ്രം മനസ്സിലാക്കിയത്. അവിടെ നിന്ന് ആയുധം കണ്ടെടുക്കാന്‍ അബ്റാറിനെ എത്തിച്ച സമയത്താണ് അതേ വീട്ടിനകത്ത് ഒളിച്ചിരുന്ന പാക് ഭീകര ന്‍ വെടിയുതിര്‍ത്തത്. തുടര്‍ന്നുള്ള പ്രത്യാക്രമണത്തില്‍ അബ്റാറും പാക് ഭീകരനും കൊല്ലപ്പെ ട്ടതായി പൊലീസ് വെളിപ്പെടുത്തി. വീട്ടില്‍ നിന്ന് രണ്ട് ഏ.കെ.47 തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തതായി വിജയ് കുമാര്‍ അറിയിച്ചു.