ലഷ്‌കര്‍ ത്വയ്ബ ഭീകരന്‍ നദീം അബ്‌റാറിനെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. പാരിംപോര ചെക്ക് പോയിന്റില്‍ നിന്നാണ് അബ്‌റാറും മറ്റൊരാളും അറസ്റ്റിലായത്
ശ്രീനഗര്‍ : ലഷ്‌കര്‍ ത്വയ്ബ ഭീകരന്‍ നദീം അബ്‌റാറിനെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. പാരിം പോര ചെക്ക് പോയിന്റില്‍ നിന്നാണ് അബ്‌റാറും മറ്റൊരാളും അറസ്റ്റിലായത്. ഇയാളുടെ അറസ്റ്റ് പൊലീസിന്റെ വന്‍ വിജയമാണെന്ന് കശ്മീര്‍ സോണ്‍ ഐ ജി വിജയ് കുമാര്‍ ട്വീറ്റ് ചെയ്തു.
ഇയാളില്‍ നിന്ന് പിസ്റ്റളും ഗ്രനേഡും പൊലീസ് പിടിച്ചെടുത്തു. ലഷ്‌കര്‍ ഭീകര സംഘടനയുടെ കമാ ന്‍ഡര്‍ ആയിരുന്നു ഇയാള്‍. കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ശ്രീനഗര്‍ പൊലീസിന്റെ നേതൃത്വ ത്തിലുള്ള സംയുക്ത സംഘം ഇയാളെ പിടികൂടിയത്. ലഷ്‌കറിന്‍ മുതിര്‍ന്ന കമാന്‍ഡര്‍ ആയിരുന്നു നദീം. സാധാരണക്കാര്‍ക്കും സുരക്ഷാ സൈന്യത്തിനും നേരെ നടന്ന നിരവധി ആക്രമണങ്ങളില്‍ പങ്കെടുത്തിട്ടുള്ള ആളാണ് നദീം അബ്രാര്‍ എന്ന് പൊലീസ് പറയുന്നു. ഇയാളില്‍ നിന്ന് പിസ്റ്റളും ഗ്ര നേഡും പിടിച്ചെടുത്തു.
അതിനിടെ, ശ്രീനഗറിലെ പാരിംപോര പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ട ല്‍ ആരംഭിച്ചിട്ടുണ്ട്. ഒരു ഭീകരവാദി ഏറ്റുമുട്ടലി നെ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഭീകരവാദികള്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെയും സൈന്യ ത്തിന്റെയും പ്രത്യേക സംഘം പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ട ലു ണ്ടായത്.