” ലളിതചേച്ചിയില്‍ ഒളിഞ്ഞിരുന്ന ഒരു സംവിധായികയും ഉണ്ടായിരുന്നു “

bharathan

അഭിനയത്തില്‍ ദേശീയ പുരസ്‌കാരമടക്കമുള്ള ബഹുമതികള്‍ നേടിയ കെ പിഎസി ലളിതയില്‍ ഒരു സംവിധായിക ഒളിഞ്ഞിരുന്നതായും സാക്ഷ്യം.

പ്രമുഖരോടൊപ്പം തിരക്കഥാ, സംവിധാന സഹായിയായി ഏറെക്കാലം പ്രവര്‍ത്തിച്ച പ്രീജ് പ്രഭാകറാണ് ലളിതചേച്ചിയുടെ അറിയപ്പെടാത്ത ചില പ്രതിഭാ വിലാസങ്ങള്‍ പങ്കുവെച്ചത്.

സംവിധായകന്‍ ഭരതന്റെ ഭാര്യയായ ശേഷം അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ലളിത ചേച്ചിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. പ്രധാനപ്പെട്ട വേഷങ്ങളും അതിലെല്ലാം ചെയ്തു. ഭരതനെ നിഴല്‍പോലെ പിന്തുടര്‍ന്ന ലളിത ചേച്ചിയില്‍ സംവിധായികയുടെ കഴിവും വളരുകയായിരുന്നു.

അറിഞ്ഞു കേട്ടതും പഠിച്ചതും എല്ലാം ഇതര സംവിധായകരുടെ സെറ്റില്‍ എത്തുമ്പോള്‍ പലപ്പോഴും ഇത് പുറത്തെടുക്കും. അവര്‍ ഉള്‍പ്പെടുന്ന ഒരോ ഷോട്ടിലും സൂക്ഷ്മതയോടെ നിരീക്ഷണം നടത്തുകയും പതിവാണ്.

പി ബാലചന്ദ്രന്‍ കഥയും തിരക്കഥയുമെഴുതി രാജീവ് കുമാര്‍ സംവിധാനം ചെയ്ത പവിത്രം എന്ന സിനിമയുടെ ചിത്രീകരണം പിറവത്ത് നടക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം തന്നെ ഉദാഹരണം -പ്രീജ് പറയുന്നു.

കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നാമെങ്കിലും സംവിധാന സഹായികള്‍ക്ക് വലിയ ഉത്തരവാദിത്തമുള്ള ചില കാര്യങ്ങളാണ് ക്യാമറയുടെ പരിധിയില്‍ വരുന്ന വസ്തുക്കളുടെയും നടീനടന്‍മാരുടെയും പൊസിഷനുകള്‍, സീനിന്റെ കണ്‍ടിന്യൂവിറ്റിയെ ബാധിക്കുമെന്നതിനാല്‍ സംവിധാന സഹായികള്‍ക്ക് ഇതിന്റെ ചുമതലയുണ്ടാകും.

മോഹന്‍ലാലിന്റെ ചേട്ടച്ഛന്‍ എന്ന കഥാപാത്രം സഹോദരി വിന്ദുജയെ പുഴക്കടവില്‍ കുളിപ്പിക്കാന്‍ തയ്യാറെടുക്കുന്ന സീനായിരുന്നു. വലിയ കുട്ടിയായ വിന്ദുജയെ താന്‍ കുളിപ്പിച്ചോളാം ചേട്ടച്ഛന്‍ പൊയ്‌ക്കോ എന്ന സംഭാഷണം അടങ്ങുന്ന സീനിന്റെ ചിത്രീകരണമായിരുന്നു.

പുഴക്കടവില്‍ താളിയും സോപ്പും തോര്‍ത്തും മറ്റും തയ്യാറാക്കി വെച്ചിരുന്നു. ചിത്രീകരണ സമയത്ത് ക്യാമറ ആംഗിള്‍ പലവട്ടം മാറി. ഇതിന്നിടെ. സംവിധാന സഹായികള്‍ സോപ്പ്, താളി അരച്ചത്, തോര്‍ത്ത് തുടങ്ങി പല സാമഗ്രികളുടേയും പൊസിഷന്‍ ക്യത്യമായി മാര്‍ക്ക് ചെയ്യാന്‍ വിട്ടു പോയി.

സംവിധായകന്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ അടുത്ത ആംഗിളില്‍ ചിത്രീകരണം തുടര്‍ന്നപ്പോള്‍, സോപ്പ് ഇരുന്നതും താളി വെച്ചതും തോര്‍ത്തും എല്ലാം ഇങ്ങിനെയായിരുന്നില്ലെന്നും ഒരോന്നും നേരത്തെ ഇരുന്ന പൊസിഷന്‍ എങ്ങിനെയായിരുന്നുവെന്ന് കൃത്യമായി ലളിത ചേച്ചി പറയുകയും ഇതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തപ്പോള്‍ ലൊക്കേഷനിലെ പലരും അതിശയിച്ചു പോയി.

ഇത്രയും കൃത്യമായ നിരീക്ഷണ പാടവം തങ്ങള്‍ക്കില്ലാതെ പോയതിലായിരുന്നു സംവിധാന സഹായികളുടെ സങ്കടം. ചിത്രീകരണ സമയത്ത് ഇതിന് സാക്ഷ്യം വഹിക്കാനായത് പില്‍ക്കാലത്ത് സിനിമാ ചിത്രീകരണ സമയത്ത് ഇതൊരു അനുഭവ പാഠമായി ഓര്‍ത്തുവെയ്ക്കാനായെന്നും പ്രീജ് പറയുന്നു.

നടി എന്നതിനൊപ്പം സംവിധായകന്റെ ഭാര്യ എന്നതും ലളിത ചേച്ചിയെ ഇത്തരം കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവാക്കിയതാകാമെന്നാണ് പ്രീജിന്റെ അഭിപ്രായം.

ഒരു നടി എന്ന നിലയില്‍ തന്നില്‍ അര്‍പ്പിച്ച കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെങ്കിലും സംവിധാന സഹായിയും മറ്റും ചെയ്യേണ്ട ചുമതല കൂടി ഏറ്റെടുക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നത് മഹത്വത്തിന്റെയും പ്രതിഭയുടെയും ലക്ഷണം തന്നെയാണ്. പ്രീജ് പറയുന്നു.

പി ബാലചന്ദ്രന്റെ മറ്റൊരു ചിത്രമായ തച്ചോളി വര്‍ഗീസ് ചേകവര്‍ ചിത്രീകരണ സമയത്ത് കെപിഎസി ലളിതയും തിലകനും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളുടെ വിജയവും പ്രീജ് ഓര്‍ത്തെടുക്കുന്നു. അക്കാലത്ത് സൗന്ദര്യപ്പിണക്കത്തിലായിരുന്നു തിലകനും ലളിതയും പക്ഷേ, കോമ്പിനേഷന്‍ സീനുകളില്‍ പ്രഫഷണലിസത്തിന്റെ മിന്നലാട്ടമാണ് ഏവര്‍ക്കും കാണാനാകുക. പരസ്പരമുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പറയുകയും സീന്‍ മഹത്തരമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതും പിന്നീട് ലൊക്കേഷനില്‍ ഇവര്‍ പരസ്പരം മിണ്ടാതെയും മുഖത്ത് നോക്കാതെയും ഇരിക്കുന്നത് സെറ്റിലെ പതിവു കാഴ്ചയാണ്.

കോമ്പിനേഷന്‍ സീനുകളിലെല്ലാം കഥാപാത്രങ്ങളുടെ ബന്ധം അനുസരിച്ച് ഇമോഷനലായി അഭിനയിക്കുന്നതിന് സമാനതകളില്ലാത്ത മികവാണ് ലളിത ചേച്ചിക്കെന്നും പ്രീജ് തന്റെ അനുഭവത്തില്‍ നിന്ന് പറയുന്നു. കന്‍മദത്തില്‍ മഞ്ജുവാര്യരുമൊത്തുള്ള രംഗങ്ങളില്‍ ഇത് പ്രകടമായിരുന്നു.

സെറ്റിലുള്ളവരെയും സഹപ്രവര്‍ത്തകരേയും വിസ്മയിപ്പിക്കുന്ന അഭിനയപ്രകടനങ്ങളുടെ മറക്കാത്ത ഒട്ടനവധി മൂഹൂര്‍ത്തങ്ങളാണ് വെള്ളിത്തിരയിലെന്ന പോലെ തന്നെ ലളിത ചേച്ചി സമ്മാനിച്ചിട്ടുള്ളതെന്നും പ്രീജ് പറയുന്നു.

‘ഫോർട്ട് കൊച്ചിയിലെ ഞങ്ങമട്ടാഞ്ചേരിയിലെ നിങ്ങ ‘ എന്ന ചിത്രത്തിലാണ് പ്രീജ് സ്വതന്ത്ര സംവിധായകന്റെ മേലങ്കി ആദ്യമായി അണിഞ്ഞത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യുളിനിടെ കോവിഡ് എത്തിയത് പ്രതിസന്ധിയിലാക്കിയ ശേഷം ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും തുടരുമെന്നാണ് വൈക്കം തലയോലപ്പറമ്പ് സ്വദേശിയായ പ്രീജ് പ്രഭാകറിന്റെ പ്രതീക്ഷ.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. യുദ്ധസമയങ്ങൾ

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »