ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നത്തില്‍ പ്രതികരണവുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദേശസ്നേഹികളായ ലഡാക്കികള്‍ ചൈനീസ് നുഴഞ്ഞു കയറ്റത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് കേന്ദ്രം കേള്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. അവരുടെ മുന്നറിയിപ്പ് അവഗണിക്കുന്നത് രാജ്യത്തിന് നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Patriotic Ladakhis are raising their voice against Chinese intrusion. They are screaming a warning.
Ignoring their warning will cost India dearly.
For India’s sake, please listen to them. pic.twitter.com/kjxQ9QNpd2
— Rahul Gandhi (@RahulGandhi) July 4, 2020
ചൈന ഞങ്ങളുടെ ഭൂമി കൈക്കലാക്കിയെന്ന് ലഡാക്കികള്‍ പറയുന്നു. എന്നാല്‍ ആരും ഭൂമികള്‍ കൈക്കലാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. ഇതില്‍ ആരോ കളളം പറയുകയാണെന്ന് വ്യക്തമാണെന്ന് അദ്ദേഹം ട്വീറ്റില്‍ പറയുന്നു. ലഡാക്കികള്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു വീഡിയോയും ഷെയര്‍ ചെയ്തിരുന്നു. ഈ വീഡിയോയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്.
Ladakhis say:
China took our land.PM says:
Nobody took our land.Obviously, someone is lying. pic.twitter.com/kWNQQhjlY7
— Rahul Gandhi (@RahulGandhi) July 3, 2020
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇന്നലെ പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശനം നടത്തിയത്. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനത്തിനു പിന്നാലെ മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരുന്നു. അതിര്‍ത്തിയിലെ സ്ഥിതി വഷളാക്കരുതെന്ന് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.