ആശിഷ് മിശ്രയോട് ഇന്ന് രാവിലെ പത്ത് മണിക്ക് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് വീടിന് മുന്നില്‍ പൊലീസ് പതിച്ചിരിക്കെയാണ് അദ്ദേഹം ഒളിവില്‍ പോയത്
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ച് കയറ്റി കര്‍ഷകര്‍ ഉള്‍പ്പെടെ പത്ത് പേരുടെ മരണത്തിനിടയാ ക്കിയ സംഭവതത്തില്‍ ആരോപണവിധേയനായ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഒളിവിലെന്ന് റിപ്പോര്‍ട്ട്.ആശിഷ് മിശ്രയോട് ഇ ന്ന് രാവിലെ പത്ത് മണിക്ക് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് വീടിന് മുന്നില്‍ പൊലീ സ് പതിച്ചിരിക്കെയാണ് അദ്ദേഹം ഒളിവില്‍ പോയത്.
സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ മുഖ്യപ്രതി ആശിശ് കുമാര്‍ മിശ്രയോട് ഇ ന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊ ലീസ് നിര്‍ദ്ദേശിച്ചത്. വ്യാഴാഴ്ചയാണ് ആശിശ് മിശ്രയ്ക്ക് പൊലീസ് സമന്‍സ് അയച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആശിശ് മിശ്ര കര്‍ഷകര്‍ക്കുനേരെ വെടിവെച്ചെന്നും കാര്‍ ഓടിച്ചക യ റ്റിയപ്പോള്‍ അദ്ദേഹമുണ്ടായിരുന്നെന്നും എഫ്ഐആറില്‍ പറയുന്നു.
ലഖിംപുര്‍ ഖേരി സംഘര്‍ഷം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥന് നല്‍കി. ഇതുവരെ എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാ യിരുന്നു ചുമതല. അതേസമയം, ഇന്നലെ അറസ്റ്റിലായ രണ്ട് പേരും സംഘര്‍ഷസമയത്ത് വാഹന ങ്ങളിലുണ്ടായിരുന്നു എന്ന് യുപി പൊലീസ് പറഞ്ഞു. ഒരു വാഹനത്തില്‍ വെടിക്കോപ്പും കണ്ടെ ത്തി.
കര്‍ഷക പ്രതിഷേധത്തിനിടെ വാഹനം പാഞ്ഞുകയറിയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേ സ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണി ക്കും. സംഭവവുമായി ബന്ധപ്പെട്ട തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഇന്നലെ യുപി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അടിയന്തര മായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകനുള്‍പ്പെട്ട സംഘം വാ ഹനം ഓടിച്ചുകയറ്റി കര്‍ഷകര്‍ അടക്കം പത്തുപേര്‍ കൊല്ലപ്പെട്ടത് അന്വേഷിക്കണമെന്ന് ആവശ്യ പ്പെട്ട് രണ്ട് അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെയും കര്‍ഷ ക സംഘടനകളുടെയും തീരുമാനം.












