അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചതി നാണ് കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരെ കസ്റ്റഡിയിലെടുത്തത്
കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌കാ രങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ശക്തമായിരിക്കെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍. അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചതി നാണ് കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരെ കസ്റ്റഡിയിലെടുത്തത്.
ബിത്ര, അഗത്തി ദ്വീപുകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. അഗതി ദ്വീപില്‍ നിന്ന് മൂന്ന് കുട്ടിക ളെയും ബിത്ര ദീപില്‍ നിന്നും ഇലക്ട്രിസിറ്റി ജീവനക്കാരനായ ഷെഫീഖിനെയുമാണ് കവരത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. വെറും ഹായ് എന്നുമാത്രമാണ് ഷെഫീഖ്, അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് അയച്ച സന്ദേശം.
അതെസമയം അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ശക്തമായി. ലക്ഷദ്വീപിനെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേരളവും ഒറ്റക്കെട്ടായി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അണിനിരക്കുകയാണ്. വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിക്കണമെന്ന് പാര്‍ലമെന്റിലടക്കം ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് മരിച്ച തോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ നിയമിക്കപ്പെട്ടത്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയാണ് പ്രഫുല്‍ പട്ടേല്‍.