ലക്ഷദ്വീപില്‍ നടപ്പാക്കുന്ന നയങ്ങള്‍ ചോദ്യം ചെയ്തു കൊണ്ട് നല്‍കിയ രണ്ട് ഹരജികളിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
കൊച്ചി: ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. ലക്ഷദ്വീപില്‍ നടപ്പാക്കുന്ന നയങ്ങള്‍ ചോദ്യം ചെയ്തു കൊണ്ട് നല്‍കിയ രണ്ട് ഹരജികളിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ലക്ഷദ്വീപ് സ്വദേശിയും കോണ്‍ഗ്രസ് നേതാവ് കെ.പി നൗഷാദ് അലിയുമാണ് ഹൈക്കോടതിയില്‍ ഹരജികള്‍ നല്‍കിയത്.ലക്ഷദ്വീപില്‍ ഇപ്പോള്‍ നടത്തുന്ന ഭരണ പരിഷ്‌കാരങ്ങള്‍ ദ്വീപിലെ സാധാരണ ജനതയുടെ സൈ്വര്യ ജീവിതത്തിന് തടസം നില്‍ക്കുന്നതും പാരമ്പര്യമായി കിട്ടിയ അവകാശങ്ങളെ തച്ചുടയ്ക്കുന്നതാണ് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഹരജികളില്‍ പ്രതിപാദിക്കുന്നത്.
ലക്ഷദ്വീപ് ജനതയുടെ പിന്തുണയോ അവരുടെ സമ്മതമോ ഇല്ലാതെയാണ് അവരുടെ വ്യക്തി ജീ വിതത്തിലേക്കടക്കം കടന്നുകയറുന്ന രീതിയില്‍ ഭരണ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്നും ഹരജിയില്‍ പറയുന്നു.