ലക്ഷദ്വീപില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘി ച്ചതിന് കേസെടുത്തു. കില്‍ത്താന്‍ ദ്വീപില്‍ കലക്ടര്‍ അസ്‌കര്‍ അലിയുടെ കോലം യൂത്ത് കോണ്‍ ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു
കവരത്തി: ലക്ഷദ്വീപില്‍ കലക്ടര്‍ അസ്‌കര്‍ അലിയുടെ കോലം കത്തിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവ ര്‍ത്തകര്‍ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘി ച്ചതിന് കേസെടുത്തു ലക്ഷദ്വീപ് ഭരണകൂടം. എറണാകുളം പ്രസില്‍ ക്ലബ് കലക്ടറുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് വിവിധ യുവ ജന സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മയക്കുമരുന്ന് കടത്തും കുറ്റകൃ ത്യങ്ങളും ദ്വീപില്‍ കൂടുകയാണെന്ന കളക്ടറുടെ പ്രസ്ഥാ വന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കവരത്തി ദ്വീപില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഇതിനിടെ ലക്ഷദ്വീപിലെ കപ്പല്‍ സര്‍വീസും എയര്‍ ആംബുലസുകളും സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനമായി. അടിയന്തര ചികിത്സ ആവശ്യ ങ്ങള്‍ക്കായി രണ്ട് എയര്‍ ആംബുലന്‍സുകളാണ് ദ്വീപിലുള്ളത്. ഇതിന് പകരം സര്‍വിസ് നടത്താന്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണി ച്ചിരിക്കുകയാണ് അധികൃതര്‍.
ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ആറ് യാത്രാ കപ്പലുകളും സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഫിഷറിസ് വകുപ്പിന് പിന്നാലെ മറ്റ് മേഖലകളിലും കൂട്ട സ്ഥലം മാറ്റം ഉണ്ടാകുമെന്നാണ് വിവരം. ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി 5000 കേന്ദ്ര ങ്ങളില്‍ വൈകിട്ട് പ്രതിഷേധ ജ്വാല തെളിയിക്കും.
അതേസമയം ലക്ഷദ്വീപ് വിഷയത്തില്‍ നാളെ വീണ്ടും സര്‍വ്വകക്ഷിയോഗം ചേരും. ദ്വീപിലെ ബി ജെപി നേതാക്കാളെയടക്കം ഉള്‍പ്പെടുത്തി സ്റ്റിയ റിങ് കമ്മിറ്റി രൂപീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്ര ഫുല്‍ ഖോഡ പട്ടേലിനെ നേരില്‍ കാണാനാണ് നീക്കം. മറ്റന്നാള്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീ പി ലെ ത്തുമെന്നാണ് സൂചന. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ വിവിധ സംഘടനകളുടെ പിന്തുണ യോടെ ദില്ലിയിലേക്ക് പ്രതിഷേധം നീട്ടാനാണ് തീരുമാനം.