അറസ്റ്റിലായ നുസ്രത്ത് കണ്ണൂര്‍ സ്വദേശിനിയാണ്.മലപ്പുറം സ്വദേശിനി നല്‍കിയ സാ മ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് അഞ്ചര ല ക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്
മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസില്‍ തൃശൂര്‍ കോഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ.എ സു രേഷ് ബാബുവിന്റെ ഭാര്യ വി.പി നുസ്രത്ത് അറസ്റ്റില്‍.നുസ്രത്ത് തട്ടിപ്പ് നടത്തിയത് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായിരുന്നു. പരാതിയെ തുടര്‍ന്ന് മലപ്പുറം പൊ ലീസാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരി ക്കുന്നത്. അറസ്റ്റിലായ നുസ്രത്ത് കണ്ണൂര്‍ സ്വദേശിനിയാണ്.മലപ്പു റം സ്വദേശിനി നല്‍കിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് അഞ്ചര ലക്ഷത്തോളം രൂപയാണ് നഷ്ട പ്പെട്ടിരിക്കുന്നത്. മലപ്പുറം പൊലീസ് ഇന്നലെ ചേര്‍പ്പിലെ വീട്ടില്‍ നിന്നുമാണ് നുസ്രത്തിനെ അറസ്റ്റ് ചെ യ്തത്. ഇവരെ ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തിക്കുകയും വൈദ്യപരിശോധനയ്ക്ക് വി ധേയയാക്കുക യും ചെയ്തു. അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറ യുന്നത്.
ഹൈക്കോടതി അഭിഭാഷകയെന്ന വ്യാജേന കേസ് നടത്തിപ്പിനും ഒത്തുതീര്‍പ്പാക്കാനും സഹായം വാഗ്ദാ നം ചെയ്ത് നുസ്രത്ത് സ്വര്‍ണവും പണവും തട്ടിയതായി ആരോപിച്ച് പലരും പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇവരില്‍ 10 ലക്ഷവും അതിലധികവും നഷ്ടമായവരുമുണ്ട്. ഇതിനിടയില്‍ ഭര്‍ത്താവിന്റെ പദവിയുടെ സ്വാധീനമുപയോഗിച്ച് നുസ്രത്ത് അറസ്റ്റ് ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് തട്ടിപ്പിനിരയായവര്‍ കോടതി യെ സമീപിച്ചിരുന്നു.