റോഡപകടത്തില്‍ ഒരാള്‍ പോലും മരിക്കരുതെന്നാണ് ലക്ഷ്യം.വര്‍ഷം 4000 പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിക്കുന്നത്. ഇരുപതിനായിരത്തോളം പേര്‍ക്ക് ഗുരുതരപരുക്കുകളും ഉണ്ടായി. ഇത് പരമാവധി കുറയ്ക്കുകയാണ് റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയില്‍ ലക്ഷ്യമിടുന്നതെന്ന് കമ്മീഷണര്‍ എസ്.ശ്രിജിത്ത് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്ത മാക്കി
കൊച്ചി : നിരത്തുകളിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത, റോ ഡ് സുരക്ഷാ കമ്മീഷണര്‍ എസ്.ശ്രിജിത്ത്.കഴിഞ്ഞ മൂന്നു മാസത്തി നിടെ സംസ്ഥാനത്തെ റോഡപകട മരണങ്ങളില്‍ 10 ശതമാനം കുറഞ്ഞു.ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീ കരിച്ചതിന്റെ ഫലമാണിത്. റോഡപകടത്തില്‍ ഒരാള്‍ പോലും മരിക്കരുതെന്നാണ് ലക്ഷ്യം.വര്‍ഷം 4000 പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിക്കുന്നത്. ഇരുപതിനായിരത്തോളം പേര്‍ക്ക് ഗുരുതര പ രുക്കുകളും ഉണ്ടായി. ഇത് പരമാവധി കുറയ്ക്കുകയാണ് റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയില്‍ ലക്ഷ്യമിടുന്നതെന്ന് കമ്മീഷണര്‍ എസ്.ശ്രിജിത്ത് വാ ര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കും. റദ്ദാക്കപ്പെടുന്നവരുടെ ലൈസന്‍സ് പുന:സ്ഥാപിക്കുന്ന തിന് മോട്ടോര്‍ വാഹന വകുപ്പിന്റെ സം സ്ഥാനത്തെ പ്രൊഫഷണല്‍ ട്രെയിനിങ് സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്‌സ് ട്രെയിനിങ് ആ ന്‍ഡ് റിസര്‍ച്ച്(ഐ.ഡി.ടി. ആ ര്‍) സെന്ററില്‍ കോഴ്സില്‍ പങ്കെടുപ്പിക്കും. കൂടാതെ റോഡപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ് പാലിയേറ്റീവ് കെയറില്‍ കഴിയുന്നവരെ പരിചരിക്കുകയും വേണം.
ഐ.ഡി.ടി.ആര്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ കറുകുറ്റി എസ്.സി.എം.എസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റോഡ് സേ ഫ്റ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ ആരംഭിക്കും. ഒരു മാസത്തി നകം സെന്റര്‍ പ്രവര്‍ത്തന സജ്ജമാ കും. ഡ്രൈവര്‍മാര്‍ക്ക് മികച്ച പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 10ന് രാവിലെ 10ന് ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.
മാന്യമായ രീതിയില്‍ അപകടമുണ്ടാക്കാതെ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക കുറ യ്ക്കുകയും പതിവായി നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ പ്രീമിയം വര്‍ധിപ്പിക്കുകയും ചെയ്യുന്ന തിനുള്ള നടപടി വാഹനവകുപ്പ് സ്വീകരിക്കും. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങ ളുടെ ആര്‍.സി റദ്ദാക്കുന്നതിനെക്കുറിച്ചും ഇന്‍ഷുറന്‍സ് പുതുക്കാതിരിക്കുന്നതിനും ആലോചിക്കുന്നുണ്ട്. രണ്ടു വാഹനങ്ങളുടെ ആര്‍ സി ഇതിനകം റദ്ദാക്കിയിട്ടുണ്ടെന്ന് കമ്മീഷണര്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിനിമാ നിര്‍മ്മാതാവ് സാന്ദ്ര തോമസ്, എസ്.സി.എം.എസ് കോളേജ് വൈസ് ചെയര്‍മാന്‍ പ്രമോദ് പി. തേവന്നൂര്‍, എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ ആദര്‍ശ് കുമാര്‍, ഫസ്റ്റ് എയ്ഡ് എ ന്‍.ജി.ഒയുടെ സംസ്ഥാന പ്രസി ഡന്റ് സനീഷ് കല്ലൂക്കാടന്‍, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജി. അന ന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.