റോഡരികെ 30 അടി താഴ്ചയിലേക്ക് മറിയുമായിരുന്ന വാഹനം ഇരുമ്പ് കൈവരിയില്‍ തടഞ്ഞുനിന്നതിനാല്‍ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിഴ്ച രാവിലെ പത്തരയോടെ സിഗ്നനല്‍ ജങ്ഷനില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ മില്‍മയുടെ പാല്‍വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്
കൊച്ചി : കാക്കനാട് സിഗ്നല്‍ജങ്ഷന്‍ – കുന്നംപുറം റോഡിലെ കൊടുംവളവില്‍ പാല്‍കയറ്റിയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ ദുരന്തം ഒഴിവായി. റോഡരികെ 30 അടി താഴ്ചയിലേക്ക് മറിയുമായിരുന്ന വാ ഹനം ഇരുമ്പ് കൈവരിയില്‍ തടഞ്ഞുനിന്നതിനാല്‍ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിഴ്ച രാവിലെ പത്തരയോടെ സിഗ്നനല്‍ ജങ്ഷനില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ മില്‍ മ യുടെ പാല്‍വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.

എതിര്‍ ദിശയില്‍ നിന്നും അമിതമ വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത രണ്ട് കാറുകള്‍ക്ക് സൈഡ് കൊടുക്കു ന്നതിനിടെ നിയന്ത്രണം വിട്ട പാല്‍വണ്ടി താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും ഇരുമ്പ് കൈവരിയിലും മരക്കൊ മ്പുകളിലും തടഞ്ഞുനിന്നതിനാല്‍ ഡ്രൈവറും ക്ലീനറും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. റോഡില്‍ നിന്ന് തെന്നി മാറിയ വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ചക്രങ്ങള്‍ മണ്ണില്‍ താഴ്ന്നതാണ് അപകടത്തിന് കാര ണം. താഴെ നിരവധി ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് മറിഞ്ഞിരുന്നെങ്കില്‍ ദുര ന്തത്തില്‍ കലാശിക്കുമായിരുന്നു.തൃക്കാക്കര ഫയര്‍ഫോഴ്‌സ് എത്തിയാണ് അപടത്തില്‍പ്പെട്ട വാഹനം ക്രെയിന്‍ ഉപയോഗിച്ച് നേരെയാക്കിയത്.
ഒരാഴ്ച മമ്പ് ഇതേ സ്ഥലത്ത് ഐ ടി ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറി ഞ്ഞെങ്കിലും യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡരികിലെ കൈവരിയില്ലാത്ത ഭാഗത്താണ് കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണത്. റോഡിന് സൈഡില്‍ ഇരുമ്പ് കൈവരികള്‍ സ്ഥാപിച്ചിട്ടു ണ്ടെങ്കിലും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തി നിടെ നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് സംഭവിച്ചിട്ടുണ്ട്.മാസങ്ങള്‍ക്ക് മുമ്പ് ഒരു ഇരുചക്ര വാഹന യാത്രികന്‍ അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടിട്ടും അപകടം ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീക രിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രകാലങ്ങളില്‍ മിക്കപ്പോഴും വഴിവിളക്കുകള്‍ കത്താതിരി ക്കുന്ന തും അപടകടത്തിന് ഇടയാക്കുന്നു. ഇരുമ്പ് കൈവരികള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കാത്തതിനാല്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് സുരക്ഷയും ലഭിക്കുന്നില്ല.











