റിയാദ് : മെട്രോ ട്രെയിൻ, റിയാദ് ബസുകൾ, ഓൺ-ഡിമാൻഡ് ബസുകൾ എന്നിവയ്ക്ക് ഇന്ന് മുതൽ സാധാരണ പ്രവർത്തന സമയം. റിയാദ് മെട്രോ ട്രെയിൻ, ബസ് സർവീസ് ദിവസവും രാവിലെ 6:00 മുതൽ അർദ്ധരാത്രി 12 വരെ വരെ പ്രവർത്തിക്കുമെന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി വിശദീകരിച്ചു.
ഇത് പൗരന്മാർക്കും തലസ്ഥാനത്തെ താമസക്കാർക്കും വിശ്വസനീയമായ ഗതാഗതം ഉറപ്പാക്കുന്നു. ഓൺ ഡിമാൻഡ് ബസുകൾ രാവിലെ 5:00 മുതൽ അർദ്ധരാത്രി വരെ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു.
