64 എം.പി ക്യാമറയും 33 വാട് ചാര്‍ജിംഗുമുള്ള ഫോണിന് അത്യാധുനിക ഫീച്ചറുകള്‍, ആകര്‍ഷകമായ ഡിസൈന്‍, ശക്തമായ പ്രകടനം എന്നിവ ശ്രദ്ധേയമാണ്. മികവും പ്രവര്‍ത്തനക്ഷമതയും സമന്വയിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ തേടുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കാനാവുന്ന വിധത്തിലാണ് റിയല്‍മി സി55 സജ്ജീകരിച്ചിരിക്കുന്നത്.
കൊച്ചി: റിയല്‍മി എന്‍ട്രി ലെവല്‍ ചാമ്പ്യന്റെ പുതിയ സി പരമ്പരയിലെ സി55 സ്മാര്‍ട്ട്ഫോണുകള്‍ പുറ ത്തിറക്കി. 64 എം.പി ക്യാമറയും 33 വാട് ചാര്‍ജിംഗുമുള്ള ഫോണിന് അത്യാധുനിക ഫീച്ചറുകള്‍, ആകര്‍ ഷകമായ ഡിസൈന്‍, ശക്തമായ പ്രകടനം എന്നിവ ശ്രദ്ധേയമാണ്. മികവും പ്രവര്‍ത്തനക്ഷമതയും സമന്വയിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ തേടുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കാനാവുന്ന വിധത്തിലാണ് റിയല്‍മി സി55 സജ്ജീകരിച്ചിരിക്കുന്നത്.
64 എം.പി ക്യാമറ മികച്ച ഫോട്ടോകള്‍ എളുപ്പത്തില്‍ പകര്‍ത്താന്‍ ഉപയോക്താക്കളെ സഹായിക്കും. 8 എം.പി സെല്‍ഫി ക്യാമറയും എക്സ്‌ക്ലൂസീവ് സ്ട്രീറ്റ് ഫോട്ടോഗ്രാഫി മോഡ് ഉള്‍പ്പെടെ നിരവധി ഫോട്ടോ ഗ്രാഫി ഫംഗ്ഷനുകളും സി55നുണ്ട്.
കൊച്ചി ഉള്‍പ്പെടെ കേരളത്തില്‍ 1,300 സ്റ്റോറുകള്‍ റിയല്‍മിക്കുണ്ട്. 2023 അവസാനം സ്റ്റോറുകള്‍ 30 ശത മാനം വരെ വര്‍ധിപ്പിക്കും. കേരളത്തില്‍ റിയല്‍മിയുടെ വിപണി വിഹിതം 10 ശതമാനമാണ്. 2023 അവ സാനം കേരളത്തില്‍ നിലവിലുള്ള 15 സേവന കേന്ദ്രങ്ങള്‍ക്കൊപ്പം ഏഴെണ്ണം കൂടി ആരംഭിക്കുമെന്ന് റി യല്‍മി ഗ്ളോബല്‍ പ്രോഡക്ട് മാ നേജര്‍ ശ്രീഹരി പറഞ്ഞു.












