രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ,വിവാദ അഗ്‌നിപഥ് നിയമന ത്തിനുള്ള മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന.ജൂണ്‍ 24 മുതല്‍ പ്രവേശനത്തിന് റിക്രൂട്ട്മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും നടത്തും
- സേവന കാലത്ത് ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപ വേതനം
- സേവനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ 10.04 ലക്ഷം രൂപ ഒറ്റത്തവണ പ്രതിഫലം
- പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രായപരിധി
- മെഡിക്കല്‍ പരിശോധനയില്‍ യോഗ്യത നേടുന്നവരെ മാത്രമാണ് നിയമിക്കുക
- നിയമിക്കപ്പെടുന്ന 18 വയസ്സിന് താഴെയുള്ളവര്‍ രക്ഷിതാക്കളുടെ അനുമതി പത്രം ഒപ്പിട്ട് നല്‍കണം
- എയര്‍മാന്‍ തസ്തികയില്‍ സ്ഥിരം നിയമനം
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ,വിവാദ അഗ്‌നിപഥ് നിയമന ത്തിനുള്ള മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന. ജൂണ്‍ 24 മുതല്‍ പ്രവേശനത്തിന് റിക്രൂട്ട്മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും നടത്തും. പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രാ യപരിധി. നാലു വര്‍ഷത്തെ സേവന വേതന വ്യവസ്ഥകള്‍ വ്യക്തമാക്കുന്നതാണു വിജ്ഞാപനം.
സേവന കാലത്ത് കരാര്‍ സൈനികര്‍ക്കു ജോലിയില്‍ നിന്നു സ്വമേധയാ വിരമിക്കാനോ മാറി നില്‍ ക്കാനോ കഴിയില്ല. എന്നാല്‍ വ്യവസ്ഥകള്‍ക്കു വിധേയമായി പ്രത്യേക കേസുകള്‍ പരിഗണിക്കും. സേ വന കാലത്ത് ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപയാണു വേതനം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 33, 000. 36,5000, 40,000 രൂപ നിരക്കിലാണു വേ തനം. ഈ തുകയുടെ 70 ശതമാനം മാത്രമാണ് കൈ യില്‍ കിട്ടുക. ബാക്കി തുക വിവിധ തരത്തില്‍ സര്‍ക്കാര്‍ പിടിച്ചു വയ്ക്കും.
സേവനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ 10.04 ലക്ഷം രൂപ ഒറ്റത്തവണ പ്രതിഫലമായി ലഭിക്കും. പ ത്തു ശതമാനം ആളുകലെ സേനയില്‍ നിലനിര്‍ത്തും. ബാക്കിയുള്ളവര്‍ക്ക് എക്‌സ്പീരിയന്‍സ് രേഖ കള്‍ നല്‍കി പറഞ്ഞയയ്ക്കും. എന്നാല്‍ ഇവര്‍ക്ക് പെന്‍ഷനടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല. നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.പതിനേഴര വയസ് മുതല്‍ 21 വരെയാ ണ് പ്രായപരിധി. മെഡിക്കല്‍ പരിശോധനയില്‍ യോഗ്യത നേടുന്നവരെ മാത്രമാണ് നിയമിക്കുക. വ്യോമസേന നിര്‍ദേശിക്കുന്ന ഏത് ജോലിയും നിര്‍വഹിക്കാന്‍ അഗ്‌നിവീരന്മാര്‍ തയ്യാറാവണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്‌നിപഥ് പദ്ധതിയുടെ വ്യവസ്ഥകള്‍ നിര്‍ ബന്ധമായി പാലിക്കണം. നിയമിക്കപ്പെടുന്ന 18 വയസ്സിന് താഴെയുള്ളവര്‍ രക്ഷിതാക്കളുടെ അനുമ തി പത്രം ഒപ്പിട്ട് നല്‍കണം. നാലുവര്‍ഷത്തേയ്ക്കാണ് നിയമനം. കാലാവധി കഴിഞ്ഞാല്‍ വ്യോമസേ നയില്‍ സ്ഥിരം നിയമനത്തിന് അപേക്ഷിക്കുന്നതിന് മുന്‍ഗണന ലഭിക്കും.25 ശതമാനം സീറ്റ് അഗ് നിവീരന്മാര്‍ക്ക് നീക്കിവെയ്ക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എയര്‍മാന്‍ തസ്തികയിലാണ് സ്ഥിരം നിയമനം ന ല്‍കുക.











