റാസൽഖൈമ: യന്ത്രത്തകരാറിനെ തുടർന്ന് റാസൽഖൈമ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 332 വിമാനമാണ് റദ്ദാക്കിയത്. തുടർന്ന് യാത്രക്കാരെ യു.എ.ഇയിലെ മറ്റ് വിമാനത്താവളങ്ങൾ വഴി നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 40 പേരെ രാത്രി ഏഴരക്ക് ഷാർജ-കണ്ണൂർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. ചില യാത്രക്കാർക്ക് വെള്ളിയാഴ്ച രാത്രി പത്തരക്കുള്ള ഷാർജ-കണ്ണൂർ വിമാനത്തിലും സൗകര്യമൊരുക്കിയിരുന്നു. ചിലരെ അബൂദബി എയർപോർട്ടിലേക്കും മാറ്റിയതായി യാത്രക്കാർ പറഞ്ഞു.











