ഉടന്‍ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടിയാ യാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നാനൂറ്റി തൊണ്ണൂറ്റി മൂന്ന് പട്ടികകളുടെ കാലാവധിയാണ് ഓഗസ്റ്റ് നാലിന് അവസാനിക്കുന്നത്
തിരുവനന്തപുരം : വിവിധ വകുപ്പുകളിലെ മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം ന ല്‍കിയെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ പറ ഞ്ഞു. ഉടന്‍ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാ ലാവധി നീട്ടണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടിയാ യാണ് മുഖ്യ മ ന്ത്രി ഇക്കാര്യം പറഞ്ഞത്. നാനൂറ്റി തൊണ്ണൂറ്റി മൂന്ന് പട്ടികകളുടെ കാലാവധിയാണ് ഓഗസ്റ്റ് നാലിന് അവസാനിക്കുന്നത്.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഒഴിവുകള്‍ വേഗത്തില്‍ കൃത്യമായി റി പ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീഴ്ച വരുത്തുന്ന ഉദ്യോഗ സ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കൃത്യത ഉറപ്പുവരു ത്താന്‍ പരിശോധനകള്‍ തുടരുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഉറപ്പു വരുത്താന്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ട ത്തില്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് ചെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട,സമിതിക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും മുഖ്യ മന്ത്രി സഭയെ അറിയിച്ചു.
സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പ്രതിപക്ഷനേ താവ് വി ഡി സതീശന്‍ ആരോപിച്ചു. ഉദ്യോഗാര്‍ത്ഥികളെ നോക്കി സര്‍ക്കാര്‍ കൊഞ്ഞനം കുത്തു ക യാണെന്നും വി ഡി സതീശന്‍ പറഞ്ഞു. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വനിത സിവില്‍ പൊലീസ് റാങ്ക് പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുകയാണ്