യു.എ.ഇ : യു.എ.ഇ കായിക ഭൂപടത്തിലെ സുപ്രധാന വിരുന്നായ റാക് അർധ മാരത്തോണിന്റെ 18-ാമത് പതിപ്പ് 2025 ഫെബ്രുവരി ഒന്നിന് അൽ മർജാൻ ദ്വീപ് വേദിയാകും. അന്താരാഷ്ട്ര തലത്തിലുള്ള മികച്ച ദീർഘദൂര ഓട്ടക്കാരെയും കായിക താരങ്ങളെയും ആവേശഭരിതരാക്കുന്ന പ്രീമിയർ ഈവന്റ് കുടുംബങ്ങൾക്കും സമൂഹത്തിനും നൽകുന്നത് ആഹ്ളാദകരമായ ദിനമാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഹാഫ് മാരത്തണുകളിലൊന്നാണ് റാക് ഹാഫ് മാരത്തൺ. മുൻ വർഷങ്ങളിലെ പോലെ പുതിയ പതിപ്പിലും ലോക റെക്കോർഡുകൾ കടപുഴക്കുന്ന പ്രകടനങ്ങൾ റാക് ഹാഫ് മരത്തൺ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കും. വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കുന്ന റാക് ഹാഫ് മരത്തണിലേക്ക് ലോക അത്ലറ്റുകളെ ആകർഷിക്കുന്ന ഘടകമാണ്. പ്രധാന ഹാഫ് മരത്തൺ ഈവന്റിന് പുറമെ 10, അഞ്ച്, രണ്ട് കിലോമീറ്റർ ചെറിയ ദൂര ഓട്ടങ്ങളും ഇവിടെ നടക്കും.
യു.എ.ഇയിലെ പ്രധാനനഗരങ്ങളിൽ നിന്ന് എളുപ്പത്തിലത്തൊനാകുമെന്നതും ബീച്ചുകൾ, നീല ജലാശയങ്ങൾ, അത്യാധുനിക വാസ്തുവിദ്യ തുടങ്ങിയവയും മാരത്തൺ വേദിയാകുന്ന അൽ മർജാൻ ദ്വീപിന്റെ പ്രത്യേകതയാണ്. മൽസരാർഥികൾക്കും കാഴ്ച്ചക്കാർക്കും കുടുംബങ്ങൾക്കും ആദ്യാവസാനം വരെ ആസ്വാദ്യകരമായ അനുഭവം സമ്മാനിക്കുന്നതാകും റാക് ഹാഫ് മരത്തോൺ 18-ാമത് പതിപ്പെന്ന് അധികൃതർ വ്യക്തമാക്കി.
ഹാഫ് മരത്തണിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നേരത്തെ തയാറെടുപ്പുകൾ തുടങ്ങണമെന്ന് സംഘാടകർ നിർദ്ദേശിച്ചു. 12-16 ആഴ്ചകളിൽ നിശ്ചിത സമയം പരിശീലനം ക്രമീകരിക്കുക, ശരീരം ചലിക്കുന്ന ജോലി, ദീർഘ നടത്തം തുടങ്ങിയവക്കൊപ്പം പരിക്കുകൾ ഒഴിവാക്കാൻ വിശ്രമ ദിനങ്ങൾ അനുവദിക്കുകയും ചെയ്യുക. കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയോടൊ സമീകൃതാഹാരം ശീലിക്കുക. പരിശീലനത്തിലുടനീളം ധാരാളം വെള്ളം കുടിക്കുന്നതിൽ ശ്രദ്ധ പുലർത്തുക. റേസ് തുടങ്ങുന്നതിന് മുമ്പ് വാഹനം പാർക്ക് ചെയ്യുന്നതിനും സന്നാഹ മൽസരം നടത്തുന്നതിനും കുറെയധികം സമയം നൽകുക, കാലാവസ്ഥക്കനുയോജ്യമായതും സുരക്ഷിതവുമായ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുക. പേശികളെ തയാറാക്കുന്നതിനും പരിക്ക് സാധ്യത കുറക്കുന്നതിനും ശ്രദ്ധ നൽകുക.