കേരളത്തില്‍ കോവിഡ് രോഗബാധ ഉയരുന്ന പശ്ചാത്തലത്തില്‍ മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചു. രോഗവ്യാപനം കൂടിയ തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ മെയ് 16-ന് ശേഷം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടു ത്താനാണ് തീരുമാനമെന്ന് മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടി.എല്ലാ ജില്ലയിലും ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
രോഗവ്യാപനം കൂടിയ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കും. തിരുവനന്തപുരം, തൃശ്ശൂര്‍,എറണാകുളം, മലപ്പുറം ജില്ലകളില്‍ മെയ് 16ന് ശേഷം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരു ന്നതെന്നും ടിപിആര്‍ കൂടുതലുള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ കാസര്‍കോട് ഏര്‍പ്പെടുത്തിയ പോലെ തന്നെ ഈ ജില്ലകളിലും കര്‍ശനമായി ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കും. ഈ ജില്ലകളില്‍ കൊവിഡ് വ്യാപനം കുറച്ചു കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ ആവശ്യപ്പെട്ടത്. മൂന്ന് ആഴ്ച എങ്കിലും ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യം ഉയര്‍ന്നത്.