രാഹുല്‍ ഗാന്ധിയ്ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ ചാനല്‍ അവതാര കന്‍ ഛത്തിസ്ഗഢ് പൊലീസിന്റെ കസ്റ്റഡിയില്‍. സീടിവി അവതാരകന്‍ രോഹിത് രഞ്ജനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ ചാനല്‍ അവതാരകന്‍ ഛത്തിസ്ഗഢ് പൊലീസിന്റെ കസ്റ്റഡിയില്‍. സീടിവി അവതാര കന്‍ രോഹിത് രഞ്ജനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
വയനാട്ടിലെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐക്കാര്‍ കുട്ടികള്‍ ആണെന്നും അവരോടു ക്ഷമിച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞത് ഉദയ്പുര്‍ കൊലപാതകവുമായി ബന്ധപ്പെടുത്തി ചാനല്‍ സംപ്രേഷണം ചെയ്യു കയായിരുന്നു.
ഉദയ്പുര്‍ കൊല നടത്തിയത് കുട്ടികള്‍ ആണെന്നും അവരോടു ക്ഷമിച്ചെന്നും രാഹുല്‍ പറഞ്ഞതായാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. ഇതേ വിഡിയോ മുന്‍ കേന്ദ്രമന്ത്രി യും ബിജെപി നേതാവുമായ രാജ്യവര്‍ ധന്‍ സിങ് റാത്തോഡ് ഷെയര്‍ ചെയ്തിരുന്നു. റാത്തോഡിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.