കേരളം പോലൊരു സംസ്ഥാനത്തിന് യോജിച്ച കാര്യങ്ങളല്ല നടക്കുന്നത്. ദൗര്‍ഭാഗ്യകരമായ കൊല പാതകങ്ങള്‍ ജനാധിപത്യത്തിന്റെ മൂല്യശോഷണങ്ങളാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു
കാസര്‍കോട്: ആലപ്പുഴയില്‍ എസ്ഡിപിഐ-ബിജെപി നേതാക്കളുടെ കൊലപാതകങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയ മം ആരും കയ്യില്‍ എടുക്കരുതെന്നാണ് ആഗ്രഹം.രാഷ്ട്രീയ കാരണങ്ങളാല്‍ മരണം ഉണ്ടാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം പോലൊരു സംസ്ഥാനത്തിന് യോജിച്ച കാര്യങ്ങളല്ല നടക്കുന്നത്. ദൗര്‍ഭാഗ്യകരമായ കൊലപാത കങ്ങള്‍ ജനാധിപത്യത്തിന്റെ മൂല്യശോഷണങ്ങളാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ഒരു വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടും കാര്യമില്ല. രാഷ്ട്രീയ കാരണങ്ങള്‍ ആരുടെയും മരണത്തിന് കാരണമാകരുതെന്നും ഗവര്‍ണര്‍ കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു.
- 50 പേരെ കസ്റ്റഡിയില്‍ എടുത്തതായി ഐജി ഹര്‍ഷിത അട്ടല്ലൂരി
ആലപ്പുഴയില്‍ എസ്ഡിപിഐ, ബിജെപിനേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയില്‍ എടുത്തതായി ഐജി ഹര്‍ഷിത അട്ടല്ലൂരി. ആര്‍ എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തക രാണ് കസ്റ്റ്ഡിയിലുള്ളത്. അതേസമയം കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് അന്വേഷണ ത്തിന്റെ ചുമതല.
ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നട ത്തുമെന്നും നേതാക്കളെ പിടികൂടുമെന്നും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പ്രതികരി ച്ചു. എഡി ജി പി വിജയ് സാഖറെ, ദക്ഷിണമേഖല ഐജി. ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴ യില്‍ ക്യാമ്പ് ചെയ്യു ന്നുണ്ടെന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറ ഞ്ഞു.