കോട്ടയം സ്വദേശി കളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം
കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും അപകടം. ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകട ത്തില്‍ രണ്ട് പേര്‍ മരിച്ചു. കോട്ടയം സ്വദേശി കളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
മരിച്ച ഇരുവരും ജീപ്പ് യാത്രികരാണ്. വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് കോട്ടയം സ്വദേശി കള്‍ അപകടത്തില്‍പ്പെട്ടത്. രാമനാട്ടുകരയില്‍ വെച്ച് ചേളാരിക്ക് പോകുകയായിരുന്ന ലോറിയു മായി ഇവര്‍ സഞ്ചരിച്ച താര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയും രാമനാട്ടുകരയില്‍ ലോറിയുമായി കൂട്ടിയിടിച്ച് വാഹനം അപകടത്തില്‍പ്പെട്ടി രുന്നു. സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി സ്വദേശികളായ അഞ്ച് പേരാണ് മരിച്ചത്. സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗങ്ങളായിരുന്നു ഇവരെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായിരുന്നു.












