കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമ റിട്ട.ഡയറക്ടറും പ്രമുഖ നാടക പ്രവര്‍ ത്തകനുമായ രാമചന്ദ്രന്‍ മൊകേരി (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അ സുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
തലശേരി : കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമ റിട്ട.ഡയറക്ടറും പ്രമുഖ നാടക പ്രവര്‍ത്തകനു മായ രാമചന്ദ്രന്‍ മൊകേരി (75) അന്തരിച്ചു. ശ്വാസകോശ സം ബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാ നും ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോണ്‍ അബ്രഹാ മിന്റെ അമ്മ അറിയാന്‍, രവീന്ദ്രന്റെ ഒരേ തൂവല്‍ പക്ഷികള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
മലയാള നാടകവേദിയില്‍ തനതായ പാത വെട്ടിത്തെളിഞ്ഞ ആദ്യപഥികരിലൊരാളാണ് രാമചന്ദ്രന്‍ മൊ കേരി. നാടകത്തെ പ്രതിരോധത്തിന്റെ ആയുധമാക്കി മാറ്റി. നിരവധി ഷേക്സ്പിയര്‍ നാടകങ്ങള്‍ സംവിധാ നം ചെയ്തു. നാടക രചയിതാവ് കൂടിയാണ്. ഗുരുവായൂരപ്പന്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായും ജോ ലിചെയ്തു. അന്താരാഷ്ട്ര നാടകോത്സവങ്ങളില്‍ നാടകം അവതരിപ്പിച്ചു.
തിരുവങ്ങാട് സ്പോര്‍ടിങ്ങ് യൂത്ത്സ് ലൈബ്രറിക്കുവേണ്ടി ‘രക്തസാക്ഷികള്‍’ എന്ന നാടകം വി എം കൃഷ്ണ ന്‍ നമ്പൂതിരിയോടൊപ്പം സംവിധാനം ചെയ്തു. ഒഞ്ചിയം കുഞ്ഞിരാമന്‍ മാസ്റ്റര്‍ രചിച്ച ‘ഒഞ്ചിയത്തിന്റെ കഥ’ നാടകവും സംവിധാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടതാണ്.
ഭാര്യ: ഉഷാകുമാരി(അധ്യാപിക). രണ്ട് മക്കള്‍. രാവിലെ 11.30 മുതല്‍ 12വരെ കൊഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ഞായര്‍ വൈകിട്ട് നാലിന് ഒളവിലം പാത്തിക്കലിലെ വീട്ടുവള പ്പില്‍.












