ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുക ള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയ ന്ത്രണമില്ല
ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിജിസിഎ ദീര്‍ഘിപ്പിച്ചു. ജൂലൈ 31 വരെയാണ് സര്‍വീസ് നടത്തുന്നത് നീട്ടിവെച്ചിരിക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുക ള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ല.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് രാജ്യത്ത് ആദ്യം അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഈ വിലക്ക് പിന്നീട് തുടരുകയായിരുന്നു. മേയ് മാസം ആഭ്യന്തര വിമാന സര്‍വീസു കളും നിര്‍ത്തി വച്ചിരുന്നു.
നിലവില്‍ വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രത്യേക വിമാനസര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതി ന് തടസമുണ്ടാവില്ലെന്ന് ഡിജിസിഎ അറിയി ച്ചു. അമേരിക്ക, ബ്രിട്ടന്‍, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് തുടങ്ങി 27 രാജ്യങ്ങളുമായി സഹകരിച്ചാണ് എയര്‍ ബബിള്‍ എന്ന ധാരണയുടെ അടി സ്ഥാനത്തില്‍ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.