50 പേര്‍ക്ക് രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാല യം. 11 സംസ്ഥാനങ്ങളിലായാണ് 50 പേരില്‍ വൈറസ് വകഭേദം കണ്ടെത്തിയത്.
ന്യൂഡല്‍ഹി : രാജ്യത്ത് ഭീഷണിയായി ഡെല്‍റ്റ പ്ലസ് വൈറസ്. 50 പേര്‍ക്ക് രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 സംസ്ഥാനങ്ങളിലായാണ് 50 പേരില്‍ വൈറസ് വകഭേദം കണ്ടെത്തിയത്. ഡല്‍ഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പ ഞ്ചാബ്, തെലങ്കാന, ബംഗാള്‍ ,കേരളം സംസ്ഥാനങ്ങളില്‍ ആണ് ഡെല്‍റ്റ വകഭേദത്തിന്റെ 50 ശതമാനത്തി ല്‍ അധികവും ഉള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
20 ഡെല്‍റ്റ പ്ലസ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ കൂടുത ല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലോക്ഡൗ ണിന് ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നെ ങ്കിലും ഇവ പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.
പുതിയ വൈറസ് ഭീഷണിയാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും സംസ്ഥാന ങ്ങളോട് ആവശ്യപ്പെട്ടു. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയ തായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിന്റെ വ്യാപനത്തെ ഉടന്‍ പ്രതിരോധിക്കേണ്ടതുണ്ടെ ന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കോവിഡ് രണ്ടാം തരം ഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അ ദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെല്‍റ്റ പ്ലസ് വൈറസിന്റെ വക ഭേദമാണ്. അത് കൂടുതല്‍ മാരകമാണെന്ന് അര്‍ഥമില്ലെന്നും, പരിശോധനകള്‍ക്കും പഠന ങ്ങള്‍ക്കും ശേഷം മാത്രമേ ഒരു വൈറസിന്റെ രൂക്ഷതയെക്കുറിച്ച് പറയാനാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബറിലാണ് രാജ്യത്ത് ആദ്യമായി ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ മാസത്തോടെ അത് 174 ജില്ലകളിലേക്ക് വ്യാപിച്ചു. എന്നാല്‍ നിലവില്‍ കേസുകള്‍ കുറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, പോര്‍ച്ചുഗല്‍, ചൈന, ജപ്പാന്‍ റഷ്യ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടെ മറ്റ് 12 രാജ്യങ്ങളില്‍ നിന്ന് ഡെല്‍റ്റ പ്ലസ് വേരിയന്റ് കേ സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
കേരളത്തില്‍ പാലക്കാടാണ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ ഭീഷണിയാകുന്നത്. പാലക്കാട് ജില്ലയി ലെ പറളി, പിരായിരി പഞ്ചായത്തുകളില്‍ നിന്നുള്ള സാമ്പിളുകളിലാണ് ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറ ഞ്ഞു.