കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളും 3,921 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാ ണ് ഇന്ന് രേഖപ്പെടുത്തിയത്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. ഏപ്രില്‍ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാ ണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണി ക്കൂറിനിടെ 70,421 കോവിഡ് കേസുകളും 3,921 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 2,95,10,410 കോവിഡ് കേസുകളും 3,74,305 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ 14,106 കേസുകളും കേരളത്തില്‍ 11,584 കേസുകളും 10,442 കേസുകളുമാണ് റിപ്പോ ര്‍ട്ട് ചെയ്തത്.
ഇന്നലെ മാത്രം 1,19,501 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,81,62,947 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.











