കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1,32 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീ കരിച്ചത്. 3,207 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ആകെ മരണസംഖ്യ 3,35,102 ആയി.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതി ദിന രോഗ ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1,32 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,207 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ആകെ മരണസംഖ്യ 3,35,102 ആയി.നിലവില്‍ രാജ്യത്ത് 3,35,102 പേരാണ് കോവിഡ് ചികിത്സയില്‍ കഴി യുന്നത്.
2,31,456 പേര്‍ രോഗമുക്തരായെന്നും ഇതുവരെ രാജ്യത്ത് 2,83,07,832 പേര്‍ക്ക് കോവിഡ് സ്ഥിരീ കരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,61,79,085 പേര്‍ ഇതുവരെ രോഗമുക്ത രായെന്നും രാജ്യത്ത് ആകെ 3,35,102 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം 21,85,46,667 പേര്‍ കൊവിഡ് വാക്സിനേഷന് വിധേയമായിട്ടുണ്ട്.
തമിഴ്നാട്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടില്‍ 26,513 പേര്‍ ക്കും കേരളത്തില്‍ 19,760 പേര്‍ക്കും കര്‍ണാടകയില്‍ 14,304 പേര്‍ക്കും ആന്ധ്രയില്‍ 14,123 പേര്‍ ക്കുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം റിപ്പോര്‍ട്ട് ചെയ്തത്.











