കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 58,419 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,576 മരണവും റിപ്പോര്‍ട്ട് ചെയ്തു
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണി ക്കൂറിനിടെ രാജ്യത്ത് 58,419 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,576 മരണവും റിപ്പോര്‍ട്ട് ചെയ്തു. 87,619 പേര്‍ രോഗമുക്തരായി. 96.27 ശതമാനമാണ് രോഗമുക്തി നിരക്ക്. പുതുതായി 30,776 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആകെ 2,98,81,965 പേരാണ് രോഗബാധിതരായത്. നിലവില്‍ 7,29,243 പേര്‍ ചികിത്സയിലുണ്ട്. 2,87,66,009 ആണ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം. മഹാമാരി പിടിപെട്ട് ഇതുവരെ 3,86,713 പേരാണ് മരിച്ചത്. ഇന്നലെ വരെ 27,66,93,572 പേര്‍ വാക്‌സിന് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.