രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനു ശമനമാവുന്നതായി സൂചന. കഴിഞ്ഞ 24 മണിക്കൂറില്‍ 1,61,386 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗിക ളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ മൂന്ന് ശ തമാനം കുറവാണ് രേഖപ്പെടുത്തിയത്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനു ശമനമാവുന്നതായി സൂചന. കഴിഞ്ഞ 24 മണിക്കൂ റില്‍ 1,61,386 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളില്‍ കഴിഞ്ഞ ദിവസത്തേ ക്കാള്‍ മൂന്ന് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 11.6 ശതമാനത്തില്‍ നിന്ന് 9.26 ശതമാനമായി കുറഞ്ഞു. പ്രതിവാര പോ സിറ്റിവിറ്റി നിരക്ക് 14.15 ശതമാനം രേഖപ്പെടുത്തി.2,81,109 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. നിലവില്‍ രോഗം ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളവര്‍ 16,21,603.
അതെസമയം രാജ്യത്ത് കൊവിഡ് മരണ സംഖ്യ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണെന്ന് കണക്കു കള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 1,733 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 4,97,975 ആയി.
രാജ്യത്ത് ഇതുവരെ 167.29 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ അര്‍ഹരായ ജനസംഖ്യയില്‍ 75 ശതമാനം ആളുകള്‍ക്കും വാക്സിന്‍ വിതരണം ചെയ്തെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.