രാജ്യത്തെ പ്രതിദിന കോവിഡ് മരണം വീണ്ടും 4000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 4205 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ രൂക്ഷമായി തന്നെ തുടരുകയാണ്. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളാണ് കോവിഡ് ബാധയില്‍ മുന്‍പില്‍
ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കോവിഡ് മരണം വീണ്ടും 4000 കടന്നു. കഴിഞ്ഞ 24 മണിക്കൂ റിനിടെ 3,48,421 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 4205 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 3,55,338 പേര്‍ കോവിഡ് മുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,33,40,938 ആയി ഉയര്‍ന്നു.
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,93,82,642 ആയി. രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചവര്‍ 2,54,197 പേരാണ്. 37,04,099 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 17,52,35,991 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ രൂക്ഷമായി തന്നെ തുടരുക യാണ്. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളാണ് കോവിഡ് ബാധയില്‍ മുന്‍പില്‍. രാജ്യത്തെ കോവിഡ് രോഗികളില്‍ 11 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാ ണ്.
കേരളത്തില്‍ ഇന്നലെ 37,290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,39,287 സാമ്പിളുകളാണ് പരി ശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആയി. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,72,72,376 സാമ്പിളുകളാണ് പരിശോധിച്ചത്.