24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസകരമാ ണ്.
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ച തായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറി യിച്ചു. 1,74,399 പേര്‍ കൂടി രോഗമുക്തി നേടി. 2427 പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസക രമാണ്.
രാജ്യത്ത് 2,89,09,975 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,71,59,180 ആയി. മരണ സംഖ്യ 3,49,186.
23,27,86,482 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കി. ജൂണ്‍ ആറുവരെ 36,63,34,111 സാമ്പിളുകള്‍ പരി ശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) അറി യിച്ചു. ഇന്നലെ മാത്രം 15,87,589 സാമ്പിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍. വ്യക്തമാക്കി