24 മണിക്കൂറിനിടെ 60,753 പുതിയ കേസുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മരണനിര ക്കും കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരികയാണ്. 1,647 പേരാണ് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്
ന്യൂഡഹി: കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 60,753 കോവിഡ് കേസുകള്‍. ഇതോടെ രോഗ വ്യാപന നിരക്ക് അഞ്ച് ശതമാനത്തിന് താഴെയെത്തി. രാജ്യത്ത് കോവി ഡ് രോഗവ്യാപന തോത് കുറയുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. മരണനിരക്കും കഴി ഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരികയാണ്.
97,743 പേര്‍ ഈ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. 1647 പേരാണ് ഇന്നലെ വൈറസ് ബാധ മൂലം മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ 2,98,23,546 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതി ല്‍ 2,86,78,390 പേര്‍ രോഗമുക്തി നേടി. 3,85,137 പേരാണ് കോവിഡ് മൂലം മരിച്ചത്. 7,60,019 പേര്‍ ആ ശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുണ്ട്. ഇന്നലെ വരെ 27,23,88,783 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതിദിന രോഗികള്‍ കുറയുമ്പോഴും മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തി ലാണ് രാജ്യം. ഒക്ടോബര്‍ നിര്‍ണായകമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകത്തെ കോവിഡ് പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ഒരാഴ്ചത്തെ കോവിഡ് കേസുകളില്‍ ഇന്ത്യക്കും മുന്നിലായിരിക്കുകയാണ് ബ്രസീല്‍. അതേസമയം, ബ്രിട്ടനിലും റഷ്യയിലും കേസുകള്‍ വീണ്ടും ഉയരുന്നു. മൂന്നാം തരംഗത്തിന്റെ സൂചനയാണ് എന്നാണ് ആശങ്ക. ഡെല്‍റ്റ വകഭേദമാണ് കേസ് വര്‍ധനയ്ക്ക് കാരണം.