കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 3,49,691 പുതിയ പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തതത്. ഇതോടെ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. 24 മണിക്കൂറിനിടെ 2,767 പേരുടെ മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നും കുറവില്ല. മൂന്നര ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാല യ ത്തിന്റെ കണക്കുകള്‍ പ്രകാരം 3,49,691 പുതിയ പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തതത്. ഇതോടെ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി.
മരണത്തിലും റെക്കോര്‍ഡ് വര്‍ധനവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേരുടെ മരണ മാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1,92,311 ആയി. 26,82,751 പേ രാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്ത് 14,09,16,417 പേര്‍ ഇതിനകം വാക്‌സിനേഷന്‍ നടത്തിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ ഇന്നലെ 67,160 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 37,944 പേര്‍ക്കും കര്‍ണാടകയില്‍ 29,438 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 26,865 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഡല്‍ഹിയില്‍ 24,103 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.