തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. കൊച്ചി യില്‍ പെട്രോളിന് 96.23 രൂപയും 91.67 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 96.22 രൂപയും ഡീസലിന് 91.55 രൂപയുമാണ് പുതിയ വില
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈ സയുമാണ് കൂട്ടിയത്. ഈ മാസം ഏഴാം തവ ണയാണ് വില വര്‍ധിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. കൊച്ചി യില്‍ പെട്രോളിന് 96.23 രൂപയും 91.67 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 96.22 രൂപയും ഡീസലിന് 91.55 രൂപയുമാണ് പുതിയ വില.
38 ദിവസത്തിനിടെ വിലവര്‍ധിപ്പിക്കുന്നത് 23ാം തവണയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങ ളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പി ന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനി കള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയി രിക്കുകയാണ്.
ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ മുപ്പത് രൂപയുടെ അടുത്ത് വര്‍ധനയാണ് രാജ്യത്ത് ഉണ്ടാ യിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയാ യിരുന്നു.