രാജ്യത്തെ ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനി ച്ചതായി റിപ്പോര്‍ട്ട്. പകരം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ ഉപയോഗിച്ച് ടോള്‍ പിരിവ് നടപ്പാക്കാനാണ് ആലോചന.
ന്യൂഡല്‍ഹി : രാജ്യത്തെ ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച തായി റിപ്പോര്‍ട്ട്. പകരം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ ഉപയോഗിച്ച് ടോള്‍ പിരിവ് നട പ്പാക്കാനാണ് ആലോചന. പരീക്ഷണ അടിസ്ഥാനത്തില്‍ പദ്ധതി നടത്തുകയാണെന്നും ഇതിന് വേണ്ടി നിയമ ഭേദഗതികളടക്കം ആലോചിക്കുന്നുണ്ടെന്നും ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗ ഡ്കരി പറഞ്ഞു.
നിശ്ചിത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ ആകും നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സാധ്യമാക്കുക. ടോള്‍ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാന ത്തില്‍ പരിഹരിക്കപ്പെടും. ഇതിനായുള്ള നിയമഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അ വതരിപ്പിക്കും.
പുതിയ ഭേദഗതി വരുന്നതോടെ ടോള്‍ പ്ലാസയ്‌ക്കൊപ്പം ഫാസ്ടാഗും ഇല്ലാതാകും. അടുത്ത ഒരു വര്‍ ഷത്തില്‍ തന്നെ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.