കോവിഡിനു ശേഷം രാജ്യം വീണ്ടും പൂര്‍വ സ്ഥിതിയിലേക്ക്. നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവു വരുത്തി. വിവാഹം ഉത്സവം അടക്കമുള്ള പരിപാടികള്‍ക്ക് ആള്‍ക്കൂട്ടം അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. തിയറ്ററുകളിലും മാളുകളിലും നിയന്ത്രണം വേ ണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
ന്യൂഡല്‍ഹി: കോവിഡിനു ശേഷം രാജ്യം വീണ്ടും പൂര്‍വ സ്ഥിതിയിലേക്ക്. നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ ക്കാര്‍ ഇളവു വരുത്തി. വിവാഹം ഉത്സവം അടക്കമുള്ള പരിപാടികള്‍ക്ക് ആള്‍ക്കൂട്ടം അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. തിയറ്ററുകളിലും മാളുകളിലും നിയന്ത്രണം വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അ റിയിച്ചു. മാസ്‌കും സാമൂഹിക അകലവും മാത്രമായിരിക്കും നിയന്ത്രണം. മാര്‍ച്ച് 31ന് ശേഷം ഇളവുക ള്‍ പ്രാബല്യത്തില്‍ വരും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 24ന് ഏര്‍പ്പെടുത്തിയ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നിയന്ത്രണള്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു. ഈ ഉത്തരവ് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പലവട്ടം പുതുക്കിയിരുന്നു. അവസാനം പുതുക്കി ഇറക്കിയ ഉത്തരവിന്റെ കാലാ വധി ഈ 31ന് അവസാനിക്കുകയാണ്. ഇനി പുതിയ ഉത്തരവ് ഇറക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം സെക്ര ട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
അതേസമയം ഇളവുകളില്‍ പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനമെ ടുക്കാം. കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് പ്രതിരോധത്തിനായി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കത്തില്‍ പറയുന്നു. മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ വൃത്തി തുടങ്ങിയവ തു ടരണം. കോവിഡിന്റെ സവിശേഷത കണക്കിലെടുത്ത് ജനങ്ങള്‍ തുടര്‍ന്നും ജാഗ്രതയോടെയിരിക്കണം. കേസുകള്‍ വര്‍ധിക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ സംസ്ഥാനങ്ങള്‍ക്കു സ്വന്തം നിലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏഴ് ആഴ്ചയായി രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവു വന്നിട്ടുണ്ട്. നിലവില്‍ 23,913 പേരാണ് രോഗബാധിതരായി ചികിത്സയില്‍ ഉള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറി നിരക്ക് 0.28 ശതമാനമാണ്. വാ ക്സിന്‍ വിതരണവും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണ്.
ഇളവുകള്‍ ഇങ്ങനെ :
- അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് വിലക്കില്ല
- നിയന്ത്രങ്ങളില്ലാതെ എല്ലാവര്‍ക്കും യാത്ര ചെയ്യാം
- പൊതുപരിപാടികളില്‍ നിയന്ത്രണങ്ങളില്ല
- വിവാഹത്തിനും മറ്റ് ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ വേണ്ട
- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങളില്ലാതെ ഓഫ് ലൈന്‍ ക്ലാസ്
- ബാറുകള്‍ക്കും ജിമ്മുകള്‍ക്കും നിയന്ത്രണം വേണ്ട
- ഉത്സവങ്ങള്‍ക്കും ആള്‍ക്കൂട്ട നിയന്ത്രണം വേണ്ട
- സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ ഹാജര്‍ നിലയില്‍ പ്രവര്‍ത്തിക്കാം
സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനമെടുക്കാം:
ഇളവുകളില്‍ പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനമെടുക്കാം
ജില്ലാ അടിസ്ഥാനത്തില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരണം
മാസ്‌കും സാമൂഹിക അകലവും പാലിക്കണം
മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കേണ്ടതില്ല:
പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍