രാജാവിന്റെ അധികാരമുണ്ടെന്നു കരുതുന്ന ചാന്‍സലര്‍ നാടിന് അപമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നിയമം വഴി ലഭിക്കുന്നതാണെന്നും നിയമം മാറ്റിയാല്‍ ചാന്‍സലര്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം : രാജാവിന്റെ അധികാരമുണ്ടെന്നു കരുതുന്ന ചാന്‍സലര്‍ നാടിന് അപമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നിയമം വഴി ലഭി ക്കു ന്നതാണെന്നും നിയമം മാറ്റിയാല്‍ ചാന്‍സലര്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗവര്‍ ണറുടെ തെറ്റായ നിലപാടുകള്‍ക്കെതിരായ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാ യി രുന്നു എം വി ഗോവിന്ദന്‍.
ഗവര്‍ണറുടെ നടപടിയെ പിന്തുണയ്ക്കുക വഴി ആര്‍എസ്എസിന്റെയും ഹിന്ദുവര്‍ഗീയവാദത്തിന്റെയും അനുബന്ധമായി മാറുന്നു എന്ന പ്രഖ്യാപനമാണ് പ്രതിപക്ഷ നേ താവ് വിഡി സതീശന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ വര്‍ഗീയ നിലപാടിനെ ഉളുപ്പില്ലാതെ പിന്തുണച്ച പ്രതിപക്ഷ നേതാവിന് ഇന്നെല്ലെങ്കില്‍ നാളെ മതനിരപേക്ഷ ഉള്ളടക്കത്തിലേക്കെത്തി നിലപാട് തിരുത്തേണ്ടിവരും. ഗവര്‍ണറു മായി ലിങ്കുണ്ടാക്കിയ പ്രധാന വിഭാഗം സേവ് യൂണിവേഴ്സിറ്റി ഫോറം എന്ന കടലാസ് സംഘടനയാണ്. അതില്‍ കോണ്‍ഗ്രസും ബിജെപിയും അതിതീവ്രത പറയുന്ന മറ്റു പലരും പ്രതിപക്ഷ നേതാവുമുണ്ട്.
പ്രതിപക്ഷ നേതാവിന്റെ നിലപാടിനെതിരെ യുഡിഎഫില്‍ കലാപക്കൊടി ഉയര്‍ന്നിട്ടുണ്ട്. ബാബ്റി മ സ്ജിദ് തകര്‍ത്തപ്പോള്‍ പോലും കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിട്ടില്ല. എ ന്നാല്‍, ഗവര്‍ണറെ പിന്തുണച്ച പ്രതിപക്ഷ നേതാവിനെ ലീഗിന് തള്ളിപ്പറയേണ്ടിവന്നു. കേരളത്തിന്റെ ഉന്നതവിദ്യഭ്യാസ ശൃംഖലയെ തകര്‍ ക്കാന്‍ ആര്‍എസ്എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍- എം വി ഗോവിന്ദന്‍ പറഞ്ഞു.