തിരൂരിലെ പുറത്തൂരില്‍ തോണി മറിഞ്ഞ് കാണാതായവരില്‍ രണ്ടുപേരുടെ മൃതദേ ഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. കാണാതായിരുന്ന കു ഞ്ചിക്കടവ് സ്വദേശികളായ ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്

തിരൂര്‍ : തിരൂരിലെ പുറത്തൂരില്‍ തോണി മറിഞ്ഞ് കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം നാലാ യി. കാണാതായിരു ന്ന കുഞ്ചിക്കടവ് സ്വദേ ശികളായ ഇട്ടികപ്പറമ്പില്‍ അബ്ദു ല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരുടെ മൃ തദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപ ത്രിയിലേക്കു മാറ്റി.
അപകടത്തില്‍ പെട്ട രണ്ട് സ്ത്രീകളുടെ മൃതദേഹം നേരത്തെ കണ്ടെത്തി യിരുന്നു. കുറ്റിക്കാട് സ്വദേ ശി വിളക്കത്ര വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ സൈനബ (54), ഈന്തുക്കാട്ടി ല്‍ ഹംസയുടെ ഭാര്യ റുഖിയ (60) എന്നിവരുടെ മൃതദേഹമാണ് തിരച്ചി ലില്‍ കണ്ടെത്തിയത്.
പുറത്തൂര്‍ പുതുപ്പള്ളി നമ്പ്രംകടവില്‍ ഇന്നലെയാണ് അപകടമുണ്ടായത്. ഭാരതപ്പുഴയില്‍ കക്ക വാ രുന്നതിനിടെ തോണി രാത്രി ഏഴോടെ മറിയുകയായിരുന്നു. വൈകിട്ട് മൂന്നരയോടെയാണ് ഇവര്‍ ക ക്ക വാരാന്‍ പോയിരുന്നത്.
ഭാരതപ്പുഴയിലെ തുരുത്തില്‍ നിന്ന് കക്ക ശേഖരിക്കാനായി പോയ ആറംഗ സംഘമാണ് അപകടത്തി ല്‍ പെട്ടത്. ഒരേ കുടുംബത്തിലുള്ളവരാണ് ആറുപേരും.കക്ക ശേഖരിച്ച് മടങ്ങിവരുന്നതിനിടെയാ ണ് തോണി മറിഞ്ഞത്. അപകടത്തില്‍ പെട്ടവരില്‍ ബീവാത്തു, മകള്‍ റസിയ എന്നിവരെ രക്ഷപ്പെടു ത്തി ആലത്തിയൂര്‍ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു.











