സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ പരസ്യപ്പെ ടുത്തരുതെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. രജിസ്റ്റര്‍ വിവാഹിതരാകുന്ന സ്ത്രീ പുരുഷന്മാരുടെ വിവരങ്ങള്‍ ഒരു മാസം മുമ്പ് പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥ ക്കെതിരെ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. രജിസ്റ്റര്‍ വിവാഹിതരാകുന്ന സ്ത്രീ പുരുഷ ന്മാരുടെ വിവരങ്ങള്‍ ഒരു മാസം മുമ്പ് പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥക്കെതിരെ നല്‍കിയ ഹര്‍ജി യാണ് കോടതി തള്ളിയത്. വ്യവസ്ഥകള്‍ നേരിട്ട് ബാധിക്കാത്ത വ്യക്തി നല്‍കുന്ന ഹര്‍ജിയെ പൊതു താത്പര്യ ഹര്‍ജിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായി രുന്നു.
വിവാഹിതര്‍ ആകുന്നവരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാ ണെന്ന് ചൂണ്ടിക്കാട്ടി മലയാളിയും മിശ്രവിവാഹിതയുമായ ആതിര ആര്‍. മേനോനാണ് സുപ്രീം കോ ടതിയെ സമീപിച്ചത്. ദമ്പതികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ വിവാഹത്തിന് മുപ്പത് ദിവസം മുന്‍പ് പ്ര സിദ്ധീകരിക്കണം എന്ന വ്യവസ്ഥ ആര്‍ട്ടിക്കിള്‍ 14,15,21 എന്നിവ പ്രകാരമുള്ള പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ വ്യവസ്ഥ പ്രകാരം രജിസ്റ്റര്‍ വിവാ ഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വിവരങ്ങള്‍ വിവാഹത്തിന് 30 ദിവസം മുന്‍പ് പരസ്യപ്പെടുത്ത ണം. വിവാഹിതരുടെ പേര് വിവരങ്ങള്‍ പൊതുസ്ഥലത്ത് പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
വിവാഹം രണ്ട് വ്യക്തികളുടെ സ്വകാര്യ തീരുമാനമാണെന്നും, സമൂഹത്തിന് അതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിന്റെ സാംഗത്യത്തിലേക്ക് കടക്കാന്‍ കോടതി വിസമ്മതിച്ചു.
1954 മുതല്‍ നിലവിലുള്ള നിയമത്തില്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ കോടതിയെ ബോ ദ്ധ്യപ്പെടുത്തുന്നതില്‍ ഹര്‍ജിക്കാരി പരാജയപ്പെട്ടു. ഹര്‍ജിയുടെ അധികാര പരിധി സംബന്ധിച്ചും സുപ്രീം കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയ ത്.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതര്‍ ആകുന്നവര്‍ നല്‍കുന്ന അപേക്ഷ രജിസ്ട്രാര്‍ ഓഫീസില്‍ പതിക്കണമെന്നാണ് ചട്ടം. വിവാഹിതര്‍ ആകാന്‍ പോകുന്നവരുടെ പേര്, ജനന തീയതി, പ്രായം, ജോലി, രക്ഷകര്‍ത്താക്കളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ ഉള്‍പ്പെട വിവരങ്ങള്‍ അടങ്ങി യതാണ് അപേക്ഷ. വിവാഹിതര്‍ ആകുന്ന വരില്‍ ഒരാള്‍ കഴിഞ്ഞ മുപ്പത് ദിവസമായി താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയില്‍ വരുന്ന ഓഫീസില്‍ ആണ് ഇങ്ങനെ പതിക്കേണ്ടത്. വിവാഹത്തില്‍ എതി ര്‍പ്പ് ഉള്ളവര്‍ക്ക് അത് അറിയിക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.











